നിട്ടൂരില്‍ വീടിനു നേരെ ബോംബേറ്; മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു
തൊട്ടില്‍പ്പാലം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കുറ്റ്യാടി മേഖലയില്‍ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയുണ്ടണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി വടകര താലൂക്കില്‍ നടത്തിയ ഹര്‍ത്താലിനിടെയും അക്രമം. ഇന്നലെ നിട്ടൂരിലെ വിലങ്ങോട്ടില്‍ ഭാഗത്തുള്ള വീടിനു നേരെ ബോംബെറിയുകയും മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു.
വടക്കെവിലങ്ങോട്ടില്‍ മണി (45), തേക്കുള്ളതില്‍ പ്രേമന്‍ (30), മണ്ഡപമുള്ള പറമ്പത്ത് ദിനേശന്‍ (23) എന്നിവര്‍ക്കാണു വെട്ടേറ്റത്. രാവിലെ 11ഓടെയായിരുന്നു സംഭവം. ഇവരില്‍ ഗുരുതരമായി പരുക്കേറ്റ മണിയെ എറണാകുളം സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടണ്ടുപേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമകാരികള്‍. സംഭവത്തില്‍ കുറ്റ്യാടി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വ്യാഴാഴ്ച രാത്രി ലീഗ് പ്രവര്‍ത്തകനായ നടുപ്പൊയിലിലെ പുന്നത്തോട്ടത്തില്‍ മൊയ്തുവിന്റെ വീടിനു നേരെയും ബോംബെറിഞ്ഞിരുന്നു. എന്നാല്‍ ഉഗ്രശേഷിയുള്ള ബോംബ് മുറ്റത്തു കെട്ടിയ പന്തലില്‍ തട്ടി പൊട്ടിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."