ഷെഡ് കത്തി നശിച്ച നിലയില്‍
ആനക്കര: മലമല്‍ക്കാവില്‍ ഐ.എന്‍.ടി.യു.സി യൂനിയന്റെ ഷെഡ് സമൂഹവിരുദ്ധര്‍ തീവച്ചു നശിപ്പിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മലമല്‍ക്കാവില്‍ നടക്കുന്ന അനധികൃത കല്ലുവെട്ടിനെതിരേ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചിരുന്നു. ഇതു സംബന്ധിച്ചു കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന മാധ്യമങ്ങളില്‍ വന്നതിന്റെ തുടര്‍ച്ചയായാണ് യൂനിയന്‍ ഷെഡിനു തീയിട്ടതെന്നു കോണ്‍ഗ്രസ് നേതാവ് കെ ശ്രീകണ്ഠന് ആരോപിച്ചു.
കല്ലു വെട്ടുമട സ്ഥിതി ചെയ്യുന്നതാലപ്പൊലിപ്പാലക്കുന്നിലും പരിസരത്തും സംഘര്‍ഷം പതിവായതോടെയാണ് നാട്ടുകാര്‍ ഇവിടത്തെ കല്ലുവെട്ടു തടഞ്ഞത്. ഇതിനെ തുടര്‍ന്ന് ബി.ജെ.പിയും കോണ്‍ഗ്രസും കല്ലുവെട്ടിനെതിരേ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വത്തെ നല്കാന് മുന്നോട്ടു വന്നു കഴിഞ്ഞ ദിവസം നാട്ടുകാരുടെ ആഭിമുഖ്യത്തില്‍ ഒരുവിഭാഗം നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."