HOME
DETAILS

ഇടതുപക്ഷത്തിന്റെ മുതലക്കണ്ണീരും കോണ്‍ഗ്രസിന്റെ മലക്കംമറിച്ചിലും

  
backup
December 01 2016 | 20:12 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b4%95%e0%b5%8d

കോഴിക്കോട്: 'ഇല്ലത്തു നിന്നിറങ്ങി, എന്നാല്‍ അമ്മാത്ത് എത്തിയതുമില്ല' എന്ന പഴമൊഴിയെ അന്വര്‍ഥമാക്കും വിധമാണ് അടച്ചുപൂട്ടിയ കോംട്രസ്റ്റ് ഏറ്റെടുക്കാന്‍ 2010ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ കഥ. തൊഴില്‍ സമരം ശക്തമായ സാഹചര്യത്തിലാണു 'പാവപ്പെട്ടവന്റെ പാര്‍ട്ടി' ഫാക്ടറിയെയും അതുവഴി തൊഴിലാളികളെയും രക്ഷിക്കാനായി അരയും തലയും മുറുക്കി രംഗത്തുവന്നത്. കോംട്രസ്റ്റ് ഉള്‍പ്പെടെ മൂന്ന് ഫാക്ടറികള്‍ ഏറ്റെടുക്കാനായിരുന്നു അന്നത്തെ തീരുമാനം. കുണ്ടറ അലിഘട്ട്, പെരുമ്പാവൂര്‍ റയോണ്‍സ് എന്നിവയായിരുന്നു മറ്റു രണ്ടെണ്ണം. ഇവയെ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനു(കെ.എസ്.ഐ.ഡി.സി) കീഴില്‍ കൊണ്ടുവരുമെന്നായിരുന്നു ഓര്‍ഡിനന്‍സിലെ പ്രഖ്യാപനം.
കോംട്രസ്റ്റ് തൊഴിലാളികളുടെ സംരക്ഷണത്തിനായി ഇവിടെ മ്യൂസിയവും ഉല്‍പാദന കേന്ദ്രവും സ്ഥാപിച്ചു മുഴുവന്‍ ജീവനക്കാരെയും കെ.എസ്.ഐ.ഡിക്കു കീഴിലാക്കുന്നതുള്‍പ്പെടെയുള്ളതായിരുന്നു നീണ്ട പ്രഖ്യാപനം. എന്നാല്‍ കോംട്രസ്റ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കി അനുമതിക്കായി അയച്ച ഓര്‍ഡിനന്‍സ് കേന്ദ്രം തിരിച്ചയച്ചു. ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കി ഗവര്‍ണറുടെ അനുമതി തേടേണ്ട നടപടിക്രമം മാത്രമേയുള്ളൂവെന്നു പറഞ്ഞായിരുന്നു ഇത്. സമരം പൊളിക്കാന്‍ ഇടതുസര്‍ക്കാര്‍ പയറ്റിയ തന്ത്രമായിരുന്നു ഇതെന്ന് അപ്പോഴാണു സമരക്കാര്‍ക്കും പൊതുസമൂഹത്തിനും മനസിലായത്.
പിന്നീട് അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ 2014ല്‍ ഫാക്ടറിയുടെ പ്രധാന കെട്ടിടമുള്‍പ്പെടെ നെയ്ത്തുശാല പുരാവസ്തു സ്മാരകമാക്കാന്‍ പ്രാഥമിക വിഞ്ജാപനം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു. തൊഴിലാളികള്‍ക്കു പ്രതിമാസം 5,000 രൂപ കെ.എസ്.ഐ.ഡി.സിയില്‍നിന്ന് അനുവദിക്കുകയും ചെത്തു. അതു ലഭിക്കുന്നുണ്ടെങ്കിലും കോംട്രസ്റ്റിനെ പുരാവസ്തു കേന്ദ്രമാക്കി പ്രഖ്യാപിക്കാനുള്ള നടപടി മാത്രം ഒച്ചിന്റെ വേഗതയിലാണു പിന്നീട് ഇഴഞ്ഞത്. കെട്ടിടം ഉള്‍പ്പെടെയുള്ള സ്ഥലത്തിന്റെ സ്‌കെച്ചും ഉപകരണങ്ങളുടെ ഫോര്‍മാറ്റ് തിരിച്ചുള്ള കണക്കും ആവശ്യപ്പെട്ടു പുരാവസ്തു വകുപ്പ് ജില്ലാ കലക്ടര്‍ക്കു നല്‍കിയ കത്തിനു രണ്ടുവര്‍ഷം പിന്നിടുമ്പോഴും കടലാസിലുറങ്ങാനാണു വിധി. ഇതുസംബന്ധിച്ച നടപടി വേഗത്തിലാക്കാന്‍ തൊഴിലാളികളും മറ്റും മുട്ടാത്ത വാതിലുകളില്ല. കാര്യക്ഷമമായൊരു നീക്കത്തിനു പകരം ഇടതു-വലതു മുന്നണികള്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണു പിന്നീടുണ്ടായത്.
സര്‍ക്കാര്‍ മുന്‍കൈയിലുള്ള നടപടികള്‍ ഒഴികെയുള്ള ഏതുവിധ ബാഹ്യ ഇടപെടലുകള്‍ക്കും കോംട്രസ്റ്റിനെ രക്ഷിക്കാനാകില്ലെന്നതാണു നിലവിലെ അവസ്ഥ. 15 കോടിയിലധികം രൂപ കടംപേറി നില്‍ക്കുന്ന കോംട്രസ്റ്റിന്റെ ഇന്നത്തെ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കണമെങ്കില്‍ ഫാക്ടറിക്കു മേലുള്ള സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കണം. അതല്ലാതെ ഏതുവിധേന ഫാക്ടറി തുറന്നാലും പത്തു ദിവസത്തിനപ്പുറം മുന്നോട്ടു പോകാനാകില്ലെന്നതാണു വാസ്തവം. 'കാട്ടിലെത്തടി തേവരുടെ ആന...വലിയടാ...വലി' എന്ന മട്ടില്‍ ഒരു ജീവകാരുണ്യ സ്ഥാപനം നശിച്ചുപോകുന്നതിന്റെ നഷ്ടം പൊതുസമൂഹത്തിന്റേതു കൂടിയാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഇടപെടേണ്ട അടിയന്തരഘട്ടമാണ് ഇപ്പോഴുള്ളത്.
അതേസമയം, കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയും സ്ഥലവും സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ തൊഴിലാളികളും സാംസ്‌കാരിക പ്രവര്‍ത്തകരും.
(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  24 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  24 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  24 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  24 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  24 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  24 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  24 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  24 days ago