അരലക്ഷം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെത്തിക്കും: മുഖ്യമന്ത്രി വ്യവസായനയം വൈകാതെ പ്രഖ്യാപിക്കും
കോഴിക്കോട്: സംസ്ഥാനത്ത് വ്യവസായ വികസനത്തിനായി പൊതുസ്വകാര്യ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ചു വര്‍ഷം കൊണ്ട് 50000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെത്തിക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വ്യവസായനയം വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടന്ന 'റൈസിങ് കേരള 2016' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വ്യവസായ സംരംഭകര്‍ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങള്‍ ലഘൂകരിക്കുമെന്നും ഇതിനായി ചട്ടം ഭേദഗതി ചെയ്ത് ഒരു വര്‍ഷത്തിനകം പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ വലിയ സാമ്പത്തിക അഭിവൃദ്ധിയില്ല. കേരളത്തിന്റെ പൊതുവികസനമാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. അടിസ്ഥാനസൗകര്യവികസനത്തില്‍ ഊന്നിയുള്ള സമഗ്രവികസനമാണു ലക്ഷ്യം വെക്കുന്നത്.
പരിസ്ഥിതിയുടെ പേരില്‍ വ്യവസായമോ വ്യവസായത്തിന്റെ പേരില്‍ പരിസ്ഥിതിയോ നശിപ്പിക്കപ്പെടരുതെന്നാണു സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് കോര്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. വി.കെ.സി മമ്മദ്കോയ എം. എല്‍.എ, എ പ്രദീപ്കുമാര്‍ എം.എല്‍. എ, ഡോ.എം. ബീന ഐ.എ.എസ്, പി.വി നിധീഷ്, എം.ഖാലിദ്, വി.കെ.സി നൗഷാദ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."