HOME
DETAILS

15 യാത്രക്കാരുമായി പോയ ഇന്തോനേഷ്യന്‍ വിമാനം കാണാതായി അവശിഷ്ടങ്ങള്‍ കണ്ടെത്തി

  
backup
December 04 2016 | 06:12 AM

15-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%af-%e0%b4%87%e0%b4%a8%e0%b5%8d


ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ വിമാനം ദക്ഷിണ സിംഗപ്പൂരിലെ ബതം ദ്വീപിന് സമീപം കാണാതായി. 15 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബാംഗ്ക ദ്വീപില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം സിംഗപ്പൂരിലെ ബതം ദ്വീപിനിടയിലുള്ള മെന്‍സാനാക്, സെബാന്‍ക, ജെന്‍ദാര്‍ ദ്വീപുകളിലെവിടെയങ്കിലും തകര്‍ന്നുവീണിട്ടുണ്ടാവുമെന്നാണ് നിഗമനം. അപകടത്തില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തക സംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്തോനേഷ്യന്‍ നാവികസേന മൂന്നു കപ്പലുകളെയും രണ്ടു നിരീക്ഷണ ബോട്ടുകളെയും രക്ഷാപ്രവര്‍ത്തനത്തിന് അയച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ റിയാവു ദ്വീപിലെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇന്തോനേഷ്യന്‍ സേനയ്‌ക്കൊപ്പം സിംഗപ്പൂരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ബതം-പംഗ്കല്‍ പിനാങ് ദ്വീപുകള്‍ക്ക് ഇടയില്‍ വച്ച് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ സാധിക്കൂവെന്ന് പിനാങ് വ്യോമസേനാ കമാന്‍ഡര്‍ എസ്. ഇരൗവന്‍ പറഞ്ഞു. അതേസമയം, യാത്രക്കാരുടേതെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെടുത്തതായി ഇന്തോനേഷ്യന്‍ രക്ഷാപ്രവര്‍ത്തന ഏജന്‍സിയായ ബസാര്‍നസിന്റെ അധ്യക്ഷന്‍ ബാംബാങ് സോലിസ്‌ത്യോ വ്യക്തമാക്കി.
വിമാനം തകര്‍ന്ന സ്ഥലത്തുനിന്ന് സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ വ്യക്തമാക്കി. താന്‍ജുങ് പിനാങിന്റെ 40 നോട്ടിക്കല്‍ മൈലിനുള്ളിലെ റഡാര്‍ ദൃശ്യങ്ങളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. വിമാനമിറങ്ങാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് അപകടം നടന്നതെന്നാണ് ദൗത്യസേനയുടെ നിഗമനം. സിംഗപ്പൂര്‍ സമയം രാവിലെ 10.24നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. 11.58നാണ് ബതമില്‍ വിമാനമെത്തേണ്ടിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  24 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  24 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  24 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  24 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  24 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  24 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  24 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  24 days ago