തുവ്വൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയത്തിനെതിരേ തുവ്വൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ് ഓഫിസ് പിക്കറ്റിങ് നടത്തി.
മഞ്ചേരി: കേന്ദ്ര, സംസ്ഥാനസര്‍ക്കാറുകള്‍ ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും ഇതുപൊതുജനങ്ങളെ തെരുവിലിറക്കുമെന്നും തൃക്കലങ്ങോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്കു നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി അജ്മല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.പി നാരായണന്‍ അധ്യക്ഷനായി.
പാണ്ടിക്കാട്: രാജ്യത്തെ സാമ്പത്തികഅരാജകത്വത്തിലേക്ക് തള്ളിയിട്ട മോദി സര്‍ക്കാറിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് പാണ്ടിക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പാണ്ടിക്കാട് പോസ്റ്റ് ഓഫിസ് പിക്കറ്റ് ചെയ്തു. ജില്ലാകോണ്‍ഗ്രസ് സെക്രട്ടറി എന്‍.എ മുബാറക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ അബ്ദുനാസര്‍ അധ്യക്ഷനായി.
നിലമ്പൂര്‍: നോട്ട് പ്രതിസന്ധിയും സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിനുമെതിരെ നിലമ്പൂര്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പാലോളി മെഹബൂബ് അധ്യക്ഷനായി. ആര്യാടന്‍ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി,
മൂത്തേടം: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫിസിന് മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. മരംവെട്ടിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന മൂത്തേടം പോസ്റ്റ് ഓഫിസിന് മുമ്പിലാണ് ധര്‍ണ സംഘടിപ്പിച്ചത്.
രാവിലെ ഒന്‍പതോടെ ആരംഭിച്ച ധര്‍ണ പതിനൊന്നരയോടെ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്യ്ത നീക്കിയ ശേഷമാണ് അവസാനിച്ചത്.
കെ.പി.സി.സി അംഗം ആര്യാടന്‍ ഷൗക്കത്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയതു.
എന്‍.കെ കുഞ്ഞുണ്ണി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."