HOME
DETAILS

വരുന്നു... ജില്ലയില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി മൃഗാശുപത്രി

  
backup
May 21 2016 | 19:05 PM

%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d

മൃഗാശുപത്രിയുടെയും എ.ബി.സി സെന്ററിന്റെയും നിര്‍മാണം പൂളക്കടവില്‍ ഉടന്‍ ആരംഭിക്കും

സ്വന്തം ലേഖിക


കോഴിക്കോട്: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ സ്‌പെഷാലിറ്റി മൃഗാശുപത്രിയുടെയും ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) സെന്ററിന്റെയും നിര്‍മാണം പൂളക്കടവില്‍ ഉടന്‍ ആരംഭിക്കും. നേരത്തെ എ.ബി.സി സെന്റര്‍ മാത്രം ആരംഭിക്കാനായിരുന്നു കോര്‍പറേഷന്‍ അധികൃതരുടെ തീരുമാനം. എന്നാല്‍ പിന്നീട് ജില്ലയിലെ സൂപ്പര്‍ സ്‌പെഷാലിറ്റി മൃഗാശുപത്രിയുടെ അഭാവം കണക്കിലെടുത്ത് നൂതനമായ ആശുപത്രിയും കൂടി നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലായിരിക്കും ആശുപത്രിയുടെ പ്രവര്‍ത്തനം.
ഒരു വെറ്ററിനറി സര്‍ജന്റെയും ഒരു അസിസ്റ്റന്റിന്റെയും സേവനം എപ്പോഴും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. പൂളക്കടവിലെ 53 സെന്റ് സ്ഥലത്താണ് രണ്ടുനില സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി. കെട്ടിടത്തിന്റെ നിര്‍മാണത്തിനായി കോര്‍പറേഷന്‍ അധികൃതര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു. 75 ലക്ഷത്തിനാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ജില്ലയില്‍ വരുന്ന ആദ്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മൃഗാശുപത്രിയാണിത്.
കോര്‍പറേഷന്‍ പരിധിയിലെയും പൂളക്കടവ് പരിസരത്തേയും ജനങ്ങള്‍ക്ക് ഈ ആശുപത്രി വലിയ ആശ്വാസമാകും. ഇപ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ കുരുവട്ടൂരിലെയും കുന്ദമംഗലത്തെയും മൃഗാശുപത്രിയെയാണ് ആശ്രയിക്കുന്നത്. ആദ്യഘട്ടത്തില്‍ ആശുപത്രിയില്‍ ഒ.പി സംവിധാനം മാത്രമാണ് ആരംഭിക്കുക.
തെരുവുനായകള്‍ക്കു മാത്രം വന്ധ്യംകരണ സര്‍ജറിയും നടത്തും. ആധുനിക ഓപറേഷന്‍ തിയേറ്റര്‍, ഐ.സി.യു യൂനിറ്റ്, സര്‍ജിക്കല്‍ ഐ.സി.യു യൂനിറ്റ്, നായ വളര്‍ത്തല്‍ കേന്ദ്രം, ഓപറേഷന് മുന്‍പും ശേഷവുമുള്ള പരിചരണത്തിനായി പ്രത്യേകം മുറികള്‍, ഇന്‍സെമിനേറ്റര്‍, രോഗമുള്ള നായകളെ സംരക്ഷിക്കാനുള്ള സ്ഥലം, ശീതീകരിച്ച വാര്‍ഡ്, നായകളെ വന്ധ്യംകരിച്ചതിനുശേഷം അവയുടെ ശരീരത്തില്‍ നിന്നു നീക്കം ചെയ്യുന്ന അവശിഷ്ടങ്ങള്‍ കരിക്കാനുള്ള സെമി ഇന്‍സെമിനേറ്റര്‍, തുടങ്ങിയ സൗകര്യങ്ങളും ഡോക്ടര്‍മാര്‍ക്കും അസിസ്റ്റന്റുമാര്‍ക്കുമുള്ള താമസസൗകര്യവും ആശുപത്രിയിലുണ്ടാകും.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള എ.ബി.സി സെന്ററിന്റെ നിര്‍മാണവും ആരംഭിക്കാനൊരുങ്ങുന്നത്. കാച്ച് നെറ്റ് ഉപയോഗിച്ച് എ.ബി.സി അസിസ്റ്റന്റുമാര്‍ ഓരോ സ്ഥലത്തു നിന്നും പിടികൂടുന്ന നായകളെ വന്ധ്യംകരിച്ച് മുറിവ് ഉണക്കിയതിനുശേഷം തിരികെ അവിടെ തന്നെ കൊണ്ടുവിടുകയാണ് ചെയ്യുക. പദ്ധതിയിലൂടെ ഏഴു വര്‍ഷം കൊണ്ട് തെരുവുനായകളുടെ ശല്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കോര്‍പറേഷന്‍ പരിധിയില്‍ അലഞ്ഞുനടക്കുന്ന നായകളുടെ എണ്ണം 1224 ആണ്.
എന്നാല്‍ കണക്കുകളേക്കാള്‍ എത്രയോ ഇരട്ടിയിലധികമാണ് ജില്ലയിലെ നായകളുടെ എണ്ണം. വന്ധ്യംകരിക്കുന്നതിനൊപ്പം നായകള്‍ക്കള്‍ക്ക് പേവിഷബാധക്കെതിരേയുള്ള കുത്തിവയ്പ്പും എടുക്കുന്നതിനാല്‍ പേവിഷബാധയും ഇല്ലാതാകുമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
എല്ലാ വര്‍ഷവും നായകള്‍ക്ക് പേവിഷബാധക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കും. ഇതിനു പുറമെ വന്ധ്യംകരിച്ച നായകളെ ആളുകള്‍ക്ക് ദത്തെടുക്കാനുള്ള സൗകര്യവും കോര്‍പറേഷന്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഇതിനായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറും വാട്ട്‌സ്ആപ്പ് നമ്പറും ഉണ്ടാകും.
വാട്‌സ്ആപ്പിലൂടെ നായകളുടെ ഫോട്ടോ ആവശ്യക്കാര്‍ക്ക് അയക്കും. അവര്‍ക്ക് ഇഷ്ടമുള്ളതിനെ തിരഞ്ഞെടുക്കാം. പിന്നീട് എ.ബി.സി സെന്ററില്‍ വന്ന് പണം നല്‍കി നായയെ കൊണ്ടുപോകാനും സൗകര്യമൊരുക്കും.
പൂളക്കടവില്‍ എ.ബി. സി സെന്റര്‍ ആരംഭിക്കുന്നതിന് പ്രദേശവാസികള്‍ വലിയ തോതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഏറെ നാള്‍ നീണ്ട ബോധവല്‍ക്കരണത്തിന് ശേഷമാണ് ജനങ്ങളുടെ എതിര്‍പ്പ് നീങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  18 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  18 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  18 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  18 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  18 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  18 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  18 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  18 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു

Kerala
  •  18 days ago