HOME
DETAILS
MAL
ഓഹരിവിപണിയില്‍ ശക്തമായ മുന്നേറ്റം
backup
December 08 2016 | 18:12 PM
മുംബൈ: രാജ്യത്തെ ഓഹരിവിപണികളായ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ശക്തമായ മുന്നേറ്റം. സെന്‍സെക്സ് 457 പോയിന്റ് ഉയര്‍ന്ന് 26694ലും നിഫ്റ്റി 144 പോയിന്റുയര്‍ന്ന് 8246ലും വ്യാപാരം അവസാനിപ്പിച്ചു. നോട്ട് നിരോധനത്തിനു ശേഷമുണ്ടായ ശക്തമായ മുന്നേറ്റമായിരുന്നു ഇന്നലെയുണ്ടായത്. ആഗോളവിപണികളിലുണ്ടായ ശക്തമായ മുന്നേറ്റമാണ് രാജ്യത്ത് പ്രതിഫലിച്ചത്. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച റിപ്പോ നിരക്കില്‍ വ്യത്യാസമുണ്ടാകാതിരുന്നതു കഴിഞ്ഞ ദിവസം ഓഹരിവിപണിയില്‍ വില്പന സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു. ഇന്നലെ ബി.എസ്.ഇ മിഡ് കാപ്പില്‍ 1.49ശതമാനം നേട്ടമുണ്ടാക്കി. കഴിഞ്ഞ ഒന്‍പതു മാസങ്ങളെ അപേക്ഷിച്ച് ചൈനയുടെ കയറ്റുമതി നവംബറില്‍ വര്‍ധിച്ചത് ആഗോള വിപണിക്ക് ഉണര്‍വു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."