പച്ചപ്പിനായി നാട് കൈകോര്‍ത്തു
പയ്യോളി: നവകേരള മിഷന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രാദേശിക തലത്തില്‍ പാര്‍പ്പിടം ഇല്ലാത്തവരുണ്ടാവില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പയ്യോളി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി സമുദ്രതീരം സുന്ദര തീരം പ്രഖ്യാപനം കടല്‍ത്തീരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷനായി. സ്‌നേഹസ്പര്‍ശം പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ധനസമാഹരണം നടത്തിയ 26, 23, 25 ഡിവിഷനുകള്‍ക്കുള്ള മുനിസിപ്പാലിറ്റിയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു. പി.വി രാമചന്ദ്രന്‍, പി.വി അഹമ്മദ്, സബീഷ് കുന്നങ്ങോത്ത്, പുനത്തില്‍ ഗോപാലന്‍, കെ.കെ വിജയന്‍, കെ. ഫല്‍ഗുണന്‍, കെ.വി ചന്ദ്രന്‍ സംസാരിച്ചു.
ബാലുശ്ശേരി: ഹരിത കേരള മിഷന്റെ ഭാഗമായി നന്മണ്ട-14 റസിഡന്‍സ് അസോസിയേഷനും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ബാലുശ്ശേരി- കോഴിക്കോട് റോഡിന്റെ ഇരുവശവും ഒരു കിലോമീറ്ററോളം ശുചീകരിച്ചു. കാട് വെട്ടി മാറ്റി പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പു ചവറുകളും നീക്കം ചെയ്തു. എം.രവി, ടി.കെ മജീദ്, പി.അഷറഫ്, കെ.കൃഷ്ണവേണി, ഐ.ജി ബാലന്‍ നേതൃത്വം നല്‍കി.
പേരാമ്പ്ര: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിത്ത് വിതരണവും സ്‌കൂളിലെ കൃഷിത്തോട്ടത്തിന്റെ നിര്‍മാണവും പി.സി രവീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.പി മിനി, വി.പി ചന്ദ്രി, ടി.കെ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാലയവും പരിസരവും ശുചീകരിച്ചു.
പേരാമ്പ്ര: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് കേളോത്ത് താഴെകുളം ശുചീകരിച്ചു. വാര്‍ഡ് മെമ്പര്‍ ബിനീഷ് ബി.ബി ഉദ്ഘാടനം ചെയ്തു. അയല്‍സഭാ കണ്‍വീനര്‍ അഖില്‍ കേളോത്ത് അധ്യക്ഷനായി. രാമകൃഷ്ണന്‍ കെ, കെ.കെ അമ്മദ്, പ്രമോദ് ദാസ് പ്രസന, സുജില, പ്രേമ, പുഷ്പ, ശാലിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മേപ്പയ്യൂര്‍: ജലസ്രോതസ്സുകള്‍ സംരക്ഷിക്കുവാനും നാട് മാലിന്യമുക്തമാക്കുവാനും കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കാനുമുള്ള ഹരിതകേരളം പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി. മേപ്പയ്യൂര്‍ ടൗണില്‍ നടന്ന വഴിയോരങ്ങളിലെ കാട് വെട്ടിയുള്ള ശുചീകരണ പ്രവൃത്തി ഗ്രാമപഞ്ചായത്ത് ടൗണ്‍ വാര്‍ഡ് മെമ്പര്‍ ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു. വികസന സമിതി കണ്‍വീനര്‍ സി.എം ബാബു അധ്യക്ഷനായി. പി.കെ അബ്ദുല്ല, കെ.കെ ബാലന്‍, കെ. ശ്രീധരന്‍, എം.എം ഗീത, സാവിത്ര സംസാരിച്ചു. കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പു തൊഴിലാളികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവൃത്തിക്ക് നേതൃത്വം നല്‍കി.
പേരാമ്പ്ര: ഹരിത കേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര വെസ്റ്റ് എ.യു.പി സ്‌ക്കൂള്‍ ' സൈലന്റ് വാലി 'പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വളയംകണ്ടം അങ്ങാടി മുതല്‍ കൂത്താളി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വരെയുള്ള പ്രദേശങ്ങളിലെ മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്തു. റിട്ട. ഡി.ഇ.ഒ പി.സി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് സ്‌പോണ്‍സര്‍ പി.സി സുരേന്ദ്രനാഥ്, ഇ.ടി ശ്രീനിവാസന്‍, സാജിദ് നടുവണ്ണൂര്‍, ക്ലബ്ബ് അംഗങ്ങളായ അഭിനന്ദ്, സൗരവ്, അര്‍ഷാന, നമിത, അഞ്ജു കൃഷ്ണ, നിതപര്‍വീണ്‍, അതുല്‍, അരുണ്‍, ബിനു രാജ്, വിസ്മയ, നമിത, അയന, അഖിഷ്ണ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കുറ്റ്യാടി: ഹരിത കേരളം പഞ്ചായത്ത് തല ഉദ്ഘാടനം ഊരത്ത് കൊടുമയില്‍ തഴ തോടിനു തടയണ കെട്ടി പാറക്കല്‍അബ്ദുല്ല എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. എ.ടി ഗീത, കെ കണാരന്‍, പി.സി രവീന്ദ്രന്‍, ആയിഷ, എന്‍.സി നാരായണന്‍, ശ്രീജേഷ് ഊരത്ത്, ബിന്ദു, കെ.കുഞ്ഞമ്മദ്ഹാജി പ്രസംഗിച്ചു. വടയത്ത് നടന്ന ശുചീകരണം വി.പി മൊയ്തു ഉദ്ഘാടനംചെയ്തു. അന്‍സാര്‍ അദ്ധ്യക്ഷനായി. സി.സി സൂപ്പി, വി.കുഞ്ഞിക്കേളു നമ്പ്യാര്‍, കെ ശശി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."