HOME
DETAILS
MAL
ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ ധര്‍ണ നടത്തി
backup
December 08 2016 | 22:12 PM
കോഴിക്കോട്: ബി.എസ്.എന്‍.എല്ലിനെ വെട്ടിമുറിച്ച് ടവര്‍ കോര്പറേഷന് രൂപീകരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എഫ്.എന്‍.ടി.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജരുടെ ഓഫിസിനുമുന്നില്‍ ധര്‍ണ നടത്തി.
ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജന് ഉദ്ഘാടനം ചെയ്തു. എഫ്.എന്‍.ടി.ഒ ജില്ലാ പ്രസിഡന്റ് എം. നാരായണന് അധ്യക്ഷനായി.
ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം എം.കെ ബീരാന് മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പത്മകുമാര്‍, എഫ്.എന്‍.ടി.ഒ സര്‍ക്കിള്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ബി.പി അരവിന്ദാക്ഷന്, ജില്ലാ സെക്രട്ടറി എം. അനില്‍കുമാര്‍, ജില്ലാ ട്രഷറര്‍ പി. ഭാസ്കരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."