HOME
DETAILS

കഞ്ചാവ് കടത്തിന്റെ ഇടനാഴിയായി പാലക്കാട് മാറുന്നു

  
backup
December 09, 2016 | 8:22 PM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b4



ഒലവക്കോട്: സംസ്ഥാനത്തേക്കുള്ള കഞ്ചാവ് കടത്തിന്റെ ഇടനാഴിയായി പാലക്കാട് മാറിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അരക്വിന്റലോളം കഞ്ചാവാണ് ജില്ലയില്‍ നിന്ന് മാത്രം പിടികൂടിയിട്ടുള്ളത്.
ഒഡീഷയിലും ആന്ധ്രയിലും നിന്നുമുളള കഞ്ചാവ് തമിഴ്‌നാട്ടിലെത്തിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി ട്രെയിനുകളിലും അന്തര്‍ സംസ്ഥാന കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകളില്‍ യാത്രക്കാരിലൂടെ പാലക്കാട് വഴി സംസ്ഥാനത്തിലെ  മറ്റു ജില്ലകളിലും കഞ്ചാവ് കടത്തുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് മാത്രം ഏഴു ക്വിന്റലോളം കഞ്ചാവ് അതിര്‍ത്തികളില്‍നിന്ന് പിടികൂടിയിട്ടുണ്ട്.
2015 നു ശേഷം എല്ലാമാസവും 20 മുതല്‍ 30 കിലോ വരെ കഞ്ചാവ്  ജില്ലയില്‍ നിന്നും പിടിച്ചെടുക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ എക്‌സൈസ് വകുപ്പ് മാത്രം രണ്ട് ക്വിന്റലിലേറെ കഞ്ചാവും നൂറ്റിയിരുപതോളം പ്രതികളെയും അറസ്റ്റു ചെയ്തിരുന്നു. കഞ്ചാവ് കേസ് പ്രതികളെ  കൊണ്ട്  പാലക്കാട് ജയില്‍ നിറയുന്ന സ്ഥിതി വിശേഷമാണുള്ളത്.
ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളായ വാളയാര്‍, ഗോപാലപുരം, ഗോവിന്ദാപുരം എന്നിവിടങ്ങളില്‍നിന്ന് ഇടവേളകളില്‍ ഒന്നു മുതല്‍ 10 വരെ കിലോ വരെ കഞ്ചാവുമായി  പിടികൂടുന്നത് നിത്യ സംഭവമാണ്. തമിഴ്‌നാട്ടില്‍ നിന്നു വാങ്ങുന്ന കഞ്ചാവ്  സംസ്ഥാനത്ത് എത്തിച്ചു കൊടുക്കുന്നവര്‍ക്കു ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലമാണ് വലിയൊരു വിഭാഗത്തെ കഞ്ചാവു കടത്തിന്  ആകര്‍ഷിക്കുന്നത്. കടത്തുകാര്‍ ഉപഭോക്താക്കളാണെന്നതു മറ്റൊരു പ്രത്യേകതയാണ്.
സംസ്ഥാനത്ത് പോലീസ്, എക്‌സൈസ് വകുപ്പുകള്‍ പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് ലോബി തമിഴ്‌നാട് കേന്ദ്രീകരിച്ചത്. കഞ്ചാവിനൊപ്പം അപകടകാരിയായ ഹാഷിഷ് ഓയിലും സംസ്ഥാനത്തേക്ക് എത്തുന്നുവെന്നതും അപകടകരമായ  സ്ഥിതിയിലേക്ക് വിരല്‍ ചൂണ്ടുകയാണ്.
ഗോവിന്ദാപുരത്തു നിന്നും ആറര കിലോ കഞ്ചാവ് ഓയില്‍ പിടികൂടിയിരുന്നു. അതു പരിശോധിക്കുന്നതിനിടെ എക്‌സൈസ് സംഘാംഗം മയങ്ങി വീഴുകയും ചെയ്ത സംഭവവും ഉണ്ടായിരുന്നു.
സംസ്ഥാനത്ത് തമ്പടിച്ചിട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമല്ല, സ്‌കൂള്‍, കോളജ്, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവരും മേഖലയിലും ഉള്ള ആളുകള്‍ ലഹരിക്കായി കഞ്ചാവിനെ ആശ്രയിക്കുന്നുവെന്നാണ് എക്‌സൈസ്, പൊലിസ് ഇന്റലിജന്‍സുകള്‍ നല്‍കുന്ന വിവരം.
സംസ്ഥാനത്തേക്ക് കഞ്ചാവ്  കടത്താനുള്ള ഒരു ഇടനാഴി മാത്രമല്ല, അടുത്തകാലത്തായി ജില്ലയില്‍ കൃഷിയും വ്യാപകമാണ്. അട്ടപ്പാടിയിലെ കഞ്ചാവുതോട്ടം നശിപ്പിച്ചതും യാക്കരയിലും മുതലമടയിലുമെല്ലാം കഞ്ചാവ്  വളര്‍ത്തല്‍ പിടികൂടി എന്നതു ജനവാസ മേഖലകളിലും കഞ്ചാവു മാഫിയകള്‍ സാധ്യത തേടുന്നുവെന്നതിന്റെ സൂചനയാണ്.  സംസ്ഥാനത്തെ ഉദ്യാനിരോധനത്തിനുശേഷമാണ് വന്‍തോതില്‍ കഞ്ചാവ് അതിര്‍ത്തി കടന്നെത്താന്‍ തുടങ്ങിയത്.
കഞ്ചാവിനു പുറമെ നിരോധിത പുകയിലയുല്‍പ്പന്നങ്ങളും ദിനം പ്രതി അതിര്‍ത്തി കടന്നെത്തുമ്പോഴും പരിശോധനകള്‍ പേരിലൊതുങ്ങുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  14 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  14 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  14 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  14 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  14 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  14 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  14 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  14 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  14 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  14 days ago