HOME
DETAILS

മെട്രോ ബിസിനസ് ഡിസ്ട്രിക്റ്റ് പദ്ധതി: സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍

  
backup
December 09 2016 | 21:12 PM

%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%ac%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%b8%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf


കാക്കനാട്: എന്‍.ജി.ഒ കോര്‍ട്ടേഴ്‌സ് മേഖലയില്‍ മെട്രോ ബിസിനസ് ഡിസ്ട്രിക്റ്റ് പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് മെട്രോ റെയില്‍ അധികാരികള്‍ അറിയിച്ചു.
പതിനേഴു ഏക്കര്‍ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുന്നത്. പതിനഞ്ചു വര്‍ഷത്തിനു ശേഷം ഭൂമിയുടെ വില സര്‍ക്കാരിലേക്ക് അടയ്ക്കാമെന്ന വ്യവസ്ഥയിലാണ് ജില്ലാ ഭരണകൂടം മെട്രോ റെയിലിന് സ്ഥലം കൈമാറുന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് സ്ഥലവില നിശ്ചിയിക്കുന്നത്.
മുപ്പത്തിമൂന്നു ഏക്കറോളം വ്യാപിച്ചു കിടക്കുന്ന എന്‍.ജി.ഒ കോര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്ന  ഭൂരിഭാഗം കോര്‍ട്ടേഴ്‌സ് നിവാസികളേയും ഇതിനകം ഇവിടെ നിന്നും ഒഴിപ്പിച്ചു കഴിഞ്ഞു. ഒന്നോ, രണ്ടോ ഏക്കറുകളില്‍ ഒതുക്കി ആധുനീക രീതികളിലുള്ള കോര്‍ട്ടേഴ്‌സുകള്‍ പണിത് ബാക്കി ഭൂമി മെട്രോ ഡിസ്ട്രിക്ട് പദ്ധതിക്കായി മാറ്റിവയ്ക്കും.
കോര്‍ട്ടേഴ്‌സിനു വേണ്ടി പത്തു വര്‍ഷത്തോളമായി വെയിറ്റിങ് ലിസ്റ്റില്‍ കിടക്കുന്ന അപേക്ഷകരായ ജീവനക്കാരുണ്ട്. കാക്കനാട് കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഭൂരിഭാഗവും ഇവിടെ വീടില്ലാത്തവരാണ്. അപേക്ഷകര്‍ക്കെല്ലാം പുതിയ ഭവനപദ്ധതികൊണ്ട് കോര്‍ട്ടേഴ്‌സ് നല്‍കുവാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
വന്‍കിട ഹോട്ടല്‍ മാളുകള്‍, തീയേറ്റര്‍ കോംപ്ലക്‌സ്, റെസ്റ്റോറന്റുകള്‍ തുടങ്ങിയവയാണ് മെട്രോ ഡിസ്ട്രിക്ട് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇവയില്‍ നിന്നും വന്‍ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് മെട്രോ റെയില്‍ അധികൃതരുടെ പ്രതീക്ഷ.
സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതോടെ വിദേശികളടക്കം കാക്കനാട് സ്ഥിര താമസമാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് യാത്ര പ്ലാൻ ചെയ്യുകയാണോ? ഇ-വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് അറിയാം

Kuwait
  •  a month ago
No Image

പെരുമഴ വരുന്നു; നാളെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അഞ്ചിടത്ത് ഓറഞ്ച്, ഒന്‍പതിടത്ത് യെല്ലോ; Latest Rain Alert

Kerala
  •  a month ago
No Image

ആമസോൺ നദി ദ്വീപ് തർക്കം: പെറുവും കൊളംബിയയുമായുള്ള സംഘർഷം രൂക്ഷമാകുന്നു; പരമാധികാരം സ്ഥിരീകരിച്ച് പെറുവിയൻ പ്രസിഡന്റ്

International
  •  a month ago
No Image

ഒമാനിലെ ജബൽ അഖ്ദറിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

oman
  •  a month ago
No Image

'16 ദിവസം, 20+ ജില്ലകള്‍, 1300+ കിലോമീറ്റര്‍; ഭരണഘടനയെ സംരക്ഷിക്കാന്‍ അണിചേരുക'; പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി

National
  •  a month ago
No Image

എച്ച്.ഡി.എഫ്.സി ബാങ്ക്: സേവിംഗ്സ് അക്കൗണ്ട് ഇടപാട് നിരക്കുകളിൽ മാറ്റം, പുതുക്കിയ നിരക്കുകൾ അറിയാം

National
  •  a month ago
No Image

ലുസൈൽ, അൽ ഖോർ, അൽ റുവൈസ് എന്നി ​ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് ബസ് റൂട്ടിന് (E801) നാളെ തുടക്കം

qatar
  •  a month ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് 30 വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് അവധിയില്ല

Kerala
  •  a month ago
No Image

ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തതിന് കുടുംബത്തിന് മർദ്ദനം; മൂന്ന് യുവാക്കൾ റിമാൻഡിൽ

Kerala
  •  a month ago
No Image

ഈ സെപ്റ്റംബറിൽ അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന ചന്ദ്രഗ്രഹണം; കൂടുതൽ അറിയാം

uae
  •  a month ago