ബൈക്കിലെത്തിയ രണ്ടംഗസംഘം കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ലുകള്‍ ബിയര്‍ കുപ്പിയെറിഞ്ഞ് തകര്‍ത്തു
കൊല്ലം: ബൈക്കിലെത്തിയ രണ്ടംഗസംഘം കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ലുകള്‍ ബിയര്‍ കുപ്പിയെറിഞ്ഞ് തകര്‍ത്തു. ഇന്നലെ വൈകിട്ട് 5.15ന് രാമന്‍കുളങ്ങര ജംഗ്ഷന് സമീപം എന്‍.എസ്.എസ് കരയോഗം ഓഫീസിന് മുന്നിലാണ് സംഭവം. കൊല്ലം ഡിപ്പോയില്‍ നിന്നും കായംകുളത്തേക്ക് പോവുകയായിരുന്ന ബസിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗസംഘം എന്‍.എസ്.എസ് കരയോഗം ഓഫീസിന് മുന്നില്‍ വച്ച് ബിയര്‍കുപ്പിയെറിഞ്ഞ് ചില്ല് തകര്‍ത്ത ശേഷം കടന്നുകളയുകയായിരുന്നു. പിന്തുടര്‍ന്ന് ബസിന് മുന്നിലെത്തി ഏറെനേരം അഭ്യാസങ്ങള്‍ കാട്ടിയ ശേഷമായിരുന്നു കുപ്പിയേറ്. ആക്രമണം നടത്തിയവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി കൊല്ലം ഡിപ്പോ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ശക്തികുളങ്ങര പൊലിസ് പറഞ്ഞു. പെട്ടെന്നുള്ള ആക്രമണത്തില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായെങ്കിലും െ്രെഡവറുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് വന്‍ അപകടം ഒഴിവായത്. നിയന്ത്രണം നഷ്ടമായ ബസ് െ്രെഡവര്‍ വളരെവേഗം ബ്രേക്ക് ചവിട്ടി നിര്‍ത്തുകയായിരുന്നു.നിയന്ത്രണം നഷ്ടമായ ബസിനെ െ്രെഡവര്‍ വളരെവേഗം ബ്രേക്ക് ചവിട്ടി നിര്‍ത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ ഭയചകിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."