ജില്ലയെ ഞെട്ടിച്ച് രണ്ട് ബസപകടങ്ങള്‍; 58 പേര്‍ക്ക് പരുക്ക്
കോട്ടക്കല്‍, മലപ്പുറം: ജില്ലയില്‍ രണ്ടിടങ്ങളിലായി നടന്ന ബസ് അപകടങ്ങളില്‍ 58 പേര്‍ക്ക് പരുക്കേറ്റു. ഒതുക്കുങ്ങലിലും മലപ്പുറം സ്പിന്നിങ് മില്‍ ജങ്ഷനിലുമാണ് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഒതുക്കുങ്ങലില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 13 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടെ 38 പേര്‍ക്ക് പരുക്കേറ്റു. ഒതുക്കുങ്ങല്‍ ചോലക്കാട് വളവില്‍ ഇന്നലെ ഉച്ചക്ക് 12.15ന് ആണ് അപകടം നടന്നത്. മലപ്പുറം, തിരൂര്‍ റൂട്ടിലോടുന്ന ബസുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവര്‍: സുനീറ കോല്‍ക്കളം (23), അബു പൊന്മള (52), കല്ല്യാണി കുറ്റിപ്പുറം, ഫാത്തിമ ഫൈഹ കോല്‍ക്കളം (4), ജാഫറലി കോല്‍ക്കളം, കോമു മീനടത്തൂര്‍ (56), ബഷീര്‍ വെന്നിയൂര്‍ (58), ഗോപാലന്‍ കോട്ടക്കല്‍, നിതൂഷ് തൃശൂര്‍, കോയാമുട്ടി കോട്ടക്കല്‍ (65), ഏലിയാമ്മ കോടഞ്ചേരി (72), അമീറലി ചെറുശ്ശോല (25), അബ്ദുല്ല ഇന്ത്യനൂര്‍ (48), അസ്‌നല്‍ തൃശൂര്‍ (23), പ്രേമലത കുറ്റിപ്പുറം (24), മുരളി ഇരിങ്ങല്ലൂര്‍ (46), പരമേശ്വരന്‍ കുന്നംകുളം (44), ജാബിര്‍ കോഡൂര്‍ (22), സുരഭി ഇരിങ്ങല്ലൂര്‍ (19), റിയാസ് കോട്ടക്കല്‍ (27), ബീനാകുമാരി കോഡൂര്‍ (43), സാദിഖ് വെളിമുക്ക് (35), വിഗ്നേഷ് പൊന്മുണ്ടം (29), ഹരിദാസന്‍ പൊന്മുണ്ടം (43), അബ്ദുല്ല അരീക്കല്‍ (50), അംറിന്‍ കോട്ടക്കല്‍ (1), റംസീന കോട്ടക്കല്‍ (29), ഖൗലത്ത് ഇന്ത്യനൂര്‍ (26), ഷഹാന ഇന്ത്യനൂര്‍ (2), പ്രദീപ് മങ്കട (51), മുഹമ്മദലി വട്ടപ്പാറ (60), മണികണ്ഠന്‍ ചാവക്കാട് (30), ഷരീഫ് ചാപ്പനങ്ങാടി (42), ചാരു പാലക്കാട് (23), കുട്ടികൃഷ്ണന്‍ പൊന്മള (66), നഫീസ രണ്ടത്താണി (62), കുഞ്ഞിമുഹമ്മദ് മലപ്പുറം, റിന്‍സി മാനന്തവാടി (34) എന്നിവര്‍ക്കാട് പരുക്കേറ്റത്. ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെതുടര്‍ന്ന് ഏറെ നേരം സംസ്ഥാന പാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബസുകള്‍ ഒതുക്കുങ്ങല്‍ കുഴിപ്പുറം ആട്ടീരി വഴിയാണ് തിരിച്ചുവിട്ടത്. അപകടത്തെ തുടര്‍ന്ന് രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. ഒതുക്കുങ്ങല്‍ ടൗണ്‍ മുതല്‍ പുത്തൂര്‍ വരെയുള്ള ഭാഗങ്ങളില്‍ നിരവധി വളവുകളാണ് ഉള്ളത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന്് ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാരും മലപ്പുറത്ത്‌നിന്നെത്തിയ ഫയര്‍ഫോഴ്‌സും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മലപ്പുറം കോല്‍മണ്ണയില്‍ സ്പിന്നിങ് മില്‍ ജങ്ഷനില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചക്ക് മൂന്നോടെയാണ് സംഭവം. മഞ്ചേരിയില്‍ നിന്നു പരപ്പനങ്ങാടിയിലേക്കും, പരപ്പനങ്ങാടിയില്‍ നിന്നു മഞ്ചേരിയിലേക്കും വരികയായിരുന്ന സ്വകാര്യ ബസുകളാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ രണ്ടുബസുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആരുടേയും നില ഗുരുതരമല്ല.
പരുക്കേറ്റ വേങ്ങര കാരാത്തോട് അബ്ദുല്‍ വഹാബ് (18), മുഹമ്മദ് നൗഫല്‍ നിലമ്പൂര്‍(26), അബ്ദുല്‍ ജലീല്‍ ചേറൂര്‍, കുഞ്ഞിമുഹമ്മദ് കോട്ടുമല(63), ശഹല്‍ പയ്യനാട്(24), നടരാജന്‍ കാരാത്തോട്(46), കോയ ചെമ്മാട് (65), അബ്ദുറഷീദ് മണ്ണാര്‍ക്കാട്(24), അര്‍ച്ചന മുണ്ടുപറമ്പ് (21), അലവി ഹാജിയാര്‍ പള്ളി(65), ഫാത്വിമ വേങ്ങര(49) , സ്വാലിഹ്(54), അബ്ദുറഊഫ് ചേറൂര്‍(40), മുഹമ്മദ് വേങ്ങര(58), സുബൈദ പാണക്കാട് (45)എന്നിവരെ മലപ്പുറം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."