HOME
DETAILS

ആഘോഷങ്ങളിലെ ലഹരി തടയിടാന്‍ എക്‌സൈസ് പരിശോധന ശക്തമാക്കുന്നു

  
backup
December 16, 2016 | 5:05 AM

%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a8

നിലമ്പൂര്‍: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ മുന്നില്‍കï് എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കുന്നു. മലപ്പുറത്ത് ഇതുമായി ബന്ധപ്പെട്ട് ഒന്നാം തിയതിമുതല്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുï്.
വിദേശ മദ്യ വില്‍പനയും, നാടന്‍ ചാരായ നിര്‍മാണവും, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പനയും തടയാന്‍ ലക്ഷ്യമിട്ടാണ് എക്‌സൈസ് പരിശോധന ഊര്‍ജിതമാക്കിയത്. നിലമ്പൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ യശോദരന്റെ നേതൃത്വത്തിലാണ് വനം, റവന്യു, ആരോഗ്യ വകുപ്പുകളുമായി സഹകരിച്ച് പരിശോധന നടത്തുന്നത്.
ഈ മാസംതന്നെ രï് കഞ്ചാവ് കേസുകളുള്‍പ്പെടെ 12 കേസുകളാണ് നിലമ്പൂര്‍ റെയ്ഞ്ച് പരിധിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. വിദേശ മദ്യവില്‍പ്പന ശാലയില്‍നിന്നും മദ്യം വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരുടെ എണ്ണത്തിലും വര്‍ധനവുïായിട്ടുïെന്നും എക്‌സൈസ് അധികൃതര്‍ പറയുന്നു. ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണേക്കോട് പാലക്കയം, വെറ്റിലക്കൊല്ലി, അമ്പുമല കോളനി നിവാസികള്‍ക്ക് ഓട്ടോറിക്ഷകളില്‍ മദ്യം എത്തിച്ചുനല്‍കുന്ന സംഘങ്ങളും സജീവമായിട്ടുï്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചാലിയാര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു.
ചെറിയ പൊതികളിലാക്കി കഞ്ചാവും മറ്റ് മയക്ക് ഗുളികകളും എത്തിച്ചു നല്‍കുന്ന സംഘങ്ങളും നിലമ്പൂര്‍ മേഖലയില്‍ സജീവമാണ്.
കുട്ടികളും മറ്റും മദ്യത്തിന്റേയും കഞ്ചാവിന്റേയും ആകര്‍ഷണ വലയത്തില്‍ പെടുന്നതിനാല്‍ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എക്‌സൈസ് വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാടന്‍ ചാരായ നിര്‍മാണങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള പുഴയോരങ്ങള്‍, വനമേഖലകള്‍, മറ്റ് സുരക്ഷിത കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ റെയ്ഡ് ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതാത് പ്രദേശത്തെ ഇത്തരം ലഹരി, ചാരായ വില്‍പ്പന നടത്തുന്ന സംഘങ്ങളെയോ വ്യക്തികളേയോ സംബന്ധിച്ച് വിവരം ലഭിച്ചാല്‍ 04931224334, 04931226323 എന്നീ നമ്പറുകളിലേക്ക് വിളിച്ച് വിവരം നല്‍കാവുന്നതാണ്. പരാതി പറയുന്ന ആളുകളുടെ നമ്പറുകളും വിവരങ്ങളും പുറത്തറിയാതെ എക്‌സൈസ് വകുപ്പ് സൂക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  a month ago
No Image

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 വയസുകാരനെതിരെ പോക്‌സോ കേസ്

Kerala
  •  a month ago
No Image

'സമാധാനവും സൗഹൃദവും നിലനിൽക്കട്ടെ..'; ഡ്രസ്സിങ് റൂമിൽ ഹൃദയസ്പർശിയായ കത്തെഴുതി വച്ച് ഇറാന്റെ മാന്യമായ മടക്കം!

Football
  •  a month ago
No Image

പ്രിയദര്‍ശിനി പദ്ധതി തുടരാം; സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  a month ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  a month ago
No Image

തെരുവിലെ യാചകനിൽ നിന്നും ലോകകപ്പിലെ മഹാമേരുവിലേക്ക്; ബെൽജിയത്തെ തളച്ച ഇറാന്റെ 'പേർഷ്യൻ മതിൽ' അലിറേസ ബെയ്‌റൻവാണ്ട്!

Football
  •  a month ago
No Image

ലോകകപ്പിൽ ഒയാർസബാൽ വിസ്മയം; 44 വർഷത്തെ ചരിത്രം തിരുത്തി സ്പാനിഷ് സൂപ്പർ താരം!

Football
  •  a month ago
No Image

കനത്ത സുരക്ഷക്കിടയിലും വന്‍ വീഴ്ച; നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഒമ്പത് പേര്‍ പിടിയില്‍

National
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  a month ago