HOME
DETAILS

റേഷന്‍ വിതരണം നിര്‍ത്തിവച്ചു:ആദിവാസികള്‍ താലൂക്ക് അസി. സപ്ലൈ ഓഫിസറെ ഉപരോധിച്ചു

  
backup
December 16, 2016 | 5:17 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b5

ഇരിട്ടി: ആറളം ഫാം ആദിവാസി കുടുംബങ്ങള്‍ക്ക് താത്കാലികമായി നല്‍കിയ കാര്‍ഡുകള്‍ വഴിയുള്ള റേഷന്‍ വിതരണം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ആദിവാസി കുടുംബങ്ങള്‍ ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വേലായുധന്റെ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് അസി. സപ്ലൈ ഓഫിസറെ ഉപരോധിച്ചു. ഒരു മാസമായി റേഷന്‍ ലഭിക്കാത്ത പുനരധിവാസ മേഖലയിലെ 149 കുടുംബങ്ങളിലെ അംഗങ്ങളാണ് അസി. സപ്ലൈ ഓഫിസര്‍ എം പ്രജുളയെ ഉപരോധിച്ചത്. റേഷന്‍ കാര്‍ഡ് ലഭിച്ച 477 കുടുംബങ്ങളില്‍ 149 കുടുംബങ്ങള്‍ക്ക് താത്കാലിക കാര്‍ഡ് നല്‍കിയായിരുന്നു റേഷന്‍ നല്‍കിയിരുന്നത്. ഒരു മാസത്തിലധികമായി ഇവര്‍ക്ക് റേഷന്‍ തടഞ്ഞുവയ്ക്കുകയും റേഷനും മാവേലി സ്റ്റോറില്‍ നിന്നു പലവ്യഞ്ജനങ്ങളും ലഭിക്കാത്ത അവസ്ഥയുമാണ് ഇപ്പോള്‍. ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ജില്ലാ സപ്ലൈ ഓഫിസറുമായും കലക്ടറുമായും അസി. സപ്ലൈ ഓഫിസര്‍ ഫോണില്‍ ബന്ധപ്പട്ടു. താത്കാലികമായി റേഷന്‍ നല്‍കാനും ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം കാണാനും തീരുമാനിച്ചതായി കലക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉപരോധം പിന്‍വലിക്കുകയായിരുന്നു. ഉപരോധത്തില്‍ മെമ്പര്‍ പി.കെ കരുണാകരന്‍, പി.ആര്‍ പ്രസാദ്, രാധാ കോടി, വിനോദ് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  2 months ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  2 months ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  2 months ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  2 months ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 months ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  2 months ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  2 months ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  2 months ago