പുല്ല് മേഞ്ഞുകൊണ്ടിരുന്ന മൂന്ന് എരുമകള്‍ ട്രെയിന്‍ ഇടിച്ച് ചത്തു
നെടുമ്പാശ്ശേരി: പുല്ല് മേഞ്ഞുകൊണ്ടിരുന്ന മൂന്ന് എരുമകള്‍ ട്രെയിന്‍ ഇടിച്ച് ചത്തു. രണ്ട് എരുമകള്‍ക്ക് സാരമായി പരുക്കേറ്റു. ഇതില്‍ ഒരെണ്ണം അവശനിലയിലാണ്.
ഇന്നലെ പുലര്‍ച്ചെ പുറയാര്‍ റെയില്‍വേ ഗേറ്റിന് ഏകദേശം 300 മീറ്റര്‍ കിഴക്ക് മാറിയായിരുന്നു അപകടം. പ്രദേശത്തെ പരമ്പരാഗത ക്ഷീര കര്‍ഷകരുടെ എരുമകളാണ് അപകടത്തില്‍പ്പെട്ടത്. തരിശു കിടക്കുന്ന പാടങ്ങളില്‍ മേയാന്‍ വിട്ടതായിരുന്നു ഇവയെ.
ഇതിനിടയില്‍ റെയില്‍വേ ട്രാക്കിന്റെ വശങ്ങളിലും, മധ്യഭാഗത്തും കാട്മൂടിയ പുല്ല് തിന്നാന്‍ എത്തിയതായിരുന്നു എരുമകള്‍. ചത്ത എരുമകള്‍ക്ക് രണ്ടര വയസ് പ്രായമുണ്ട്. ഒരു ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.
അഞ്ച് എരുമകളും ട്രാക്കിന്റെ വടക്ക് വശത്ത് നിന്ന് പുല്ല് തിന്നുകയായിരുന്നു. ഈ സമയമാണ് വടക്കോട്ട് പോയ ട്രെയിന്‍ എരുമകളെ ഇടിച്ച് തെറിപ്പിച്ചത്.
കടുത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നതിനാല്‍ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിലും എരുമകള്‍പെട്ടില്ല.
സ്വകാര്യ വ്യക്തിയുടെ വടക്ക് വശത്തെ ആറടിയോളം താഴ്ച്ചയുള്ള പറമ്പില്‍ തെറിച്ച് വീണ എരുമകള്‍ രണ്ടെണ്ണം ഉടനെയും, ഒരെണ്ണം അല്‍പ്പം കഴിഞ്ഞുമാണ് ചത്തത്. പറമ്പയം സ്വദേശി നവാബിന്റെയും ദേശം സ്വദേശി കുമാറിന്റെയുമാണ് അപകടത്തില്‍പെട്ട എരുമകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."