HOME
DETAILS

എന്തിനാണാവോ വെറുതെ ഈ പാറ്റ കാഷ്ഠങ്ങള്‍?; മോദിയോട് മുനയുള്ള ചോദ്യങ്ങളുമായി ഒരു വീട്ടമ്മ

  
backup
December 17 2016 | 16:12 PM

home-mother-fb-post-skkr

കോഴിക്കോട്:  കള്ളപ്പണം തിരിച്ച് പിടിക്കാന്‍ നോട്ട് നിരോധനം നടപ്പാക്കിയ പ്രധാനമന്ത്രിയോട് എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്നത് പോലെയാണ് താങ്കളുടെ പ്രവര്‍ത്തനങ്ങളെന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയയിലെ ന്യുജന്‍ പോസ്റ്റുകള്‍ക്കിടയില്‍ വിത്യസ്ഥമായ പോസ്റ്റുമായി ഒരു വീട്ടമ്മ.

കള്ളപ്പണക്കാരെ പിടിക്കാന്‍ പോകുന്നതിന് ഞാനും എന്റെ മക്കളും എന്തിനാ ഞങ്ങള്‍ടെ ഇഷ്ട്ങ്ങള്‍ വേണ്ടെന്ന് വക്കുന്നത് എന്ന ബിബി ഏലിയാസ് എന്ന വീട്ടമ്മയുടെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയോടാണ് ബിബിയുടെ ചോദ്യം. പ്രധാനമന്ത്രി നോട്ട് നിരോധനം നടപ്പിലാക്കി ഒരു മാസം പൂര്‍ത്തിയാക്കപ്പോള്‍ താനും തന്നെപ്പോലുള്ള വീട്ടമ്മമാരും അനുഭവിച്ച പ്രശ്‌നങ്ങളില്‍ നിന്നാണ് തന്റെ ചോദ്യമെന്ന് ബിബി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക് ,,അതിനിടയില്‍ എന്തിനാണാവോ വെറുതെ ഈ പാറ്റാകാഷ്ട്ങ്ങള്‍?
--------------------------------------------------------------------------------
നോട്ട് നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരു മാസമായി പോസ്റ്റുകളുടെ ബഹളം ആണ് ..ഇന്ന് വരെ ഞാന്‍ അതിനെ കുറിച്ച് ഒരു പോസ്റ്റുപോലും ഇട്ടിട്ടില്ല ..കാരണം ആവേശം മൂത്ത് എന്തേലും ഒക്കെ എഴുതിയാല്‍ വിവരം ഉള്ളവര്‍ വന്നു വല്ലതും പറഞ്ഞാല്‍ അതിനു കൊടുക്കാന്‍ ഉള്ള മറുപടി എന്‍റെ കയ്യില്‍ ഇല്ല ..

പ്രീഡിഗ്രി അത്ര മോശം ഡിഗ്രി അല്ലങ്കിലും ഞാന്‍ ഒരു "തോറ്റ പ്രീ "ആണേ ..കയ്യിലാണേല്‍ ഇഷ്ട്ടം പോലെ വിവരക്കേടും ..വെറുതെ എന്തിനാ പുലിവാല് പിടിക്കുന്നെ എന്നോര്‍ത്ത പോസ്റ്റ്‌ ഒന്നും ഇടാഞ്ഞതും ..
പക്ഷെ ..

ഇന്ന് ഞാന്‍ ഒരു പോസ്റ്റ്‌ വായിച്ചു ..മ്മടെ പോളച്ചന്‍ ആന്‍റണി യുടെ ..പോസ്റ്റ്‌ ഇതായിരുന്നു

"ബാങ്കിൽ വണ്ടി ചെക്ക് കൊടുക്കുന്നവന് ജയിലെങ്കിൽ, ബാങ്കിലിട്ട സ്വന്തം പണത്തിനായ് വരി നിന്ന് ചെക്കെഴുതി ഒപ്പിട്ട് ബാങ്കിൽ കൊടുക്കുമ്പോൾ പണമില്ലെന്ന് പറയുന്ന ബാങ്ക് ജീവനക്കാർക്കും, മുകളിലോട്ട് റിസർവ്വ് ബാങ്ക് ഗവർണർ വരെയുള്ളവർക്കും എന്ത് ശിക്ഷ?.

ന്യായമായ ചോദ്യം

ഈ പോസ്റ്റിനു രാജീവ് മേനോന്‍ ഇട്ട മറുപടി ദേ ദിതാണ് ..

ചെക്ക് എഴുതി ബാങ്കിൽ കൊടുത്ത് നോക്കൂ, ഒരാഴ്ച ഇരുപത്തിനാലായിരം തികച്ചും കിട്ടും. അതിൽ കൂടുതൽ വേണോ ഒരു ശരാശരി മലയാളിക്ക് ഒരാഴ്ച കടന്നു പോകാൻ, എല്ലാ എ ടി എം കാർഡുകളും ഡെബിറ്റ് കാർഡുകൾ ആയി ഉപയോഗിക്കാം, പത്തു ലക്ഷം ബാങ്കിൽ ബാലൻസ് ഉണ്ടെങ്കിൽ അത്രയും തുകയ്ക്ക് തുല്യമായി എ ടി എം കാർഡുകൾ എവിടെ വേണമെങ്കിലും ഉപയോഗിക്കാം, ഒരു എക്സ്ട്രാ ചാർജും കൊടുക്കേണ്ടതില്ല, ഇവിടെ ഈ കറൻസി നിരോധനത്തെ എതിർക്കുന്നവർ ശരിക്കു പറയേണ്ടത്, ഞങ്ങൾക്ക് മോദിയുടെ മുഖം ഇഷ്ടമല്ല, അതുകൊണ്ടു ഈ തീരുമാനത്തെ എതിർക്കുന്നു എന്നാണ്, നട്ടെല്ല് നീർത്തിപ്പിടിച്ചു സത്യം പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അങ്ങനെ വിളിച്ചു പറയട്ടെ."

ചോദ്യം ഇട്ടവനും മറുപടി പറഞ്ഞവനും അവരുടെതായ ന്യായങ്ങള്‍ ഉണ്ടായിരിക്കും അതവിടെ നില്‍ക്കട്ടെ

എനിക്ക് പറയാന്‍ ഉള്ളത് ചോദിക്കാനും പറയാനും ഇല്ലാത്ത വേറെ കുറച്ച് ആളുകളുടെ ന്യായങ്ങള്‍ ആണ് ..നിങ്ങള്‍ അവരെ" അന്ന ദാതാക്കള്‍" എന്ന് വിളിക്കും .പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കര്‍ഷകര്‍ ..

ആര്‍ക്ക്ബാധ കേറിയാലും കോഴിക്ക് കിടക്ക പൊറുതി ഇല്ല എന്ന് പറഞ്ഞ പോലെയാ കൃഷിക്കാരുടെ കാര്യം .

മഴ കൂടിയാലും ,വേനല്‍ കടുത്താലും ,ഇലക്ഷന്‍ അടുത്താലും ബാധിക്കുന്നത് അവരെ മാത്രം ആണ് ..സ്ഥിര വരുമാനക്കാര്‍ക്ക് ഇതൊന്നും ബാധകമല്ല ..അവര്‍ക്കെന്താ മാസാമാസം ശമ്പളം ബാങ്കില്‍ വരുന്നു എടുക്കുന്നു ചിലവാക്കുന്നു ..കമ്പനി നഷ്ട്ടത്തില്‍ ആയാലും ലാഭത്തില്‍ ആയാലും അവര്‍ക്ക് പതിവുള്ളത് കിട്ടുന്നു ..

ഈ നോട്ട് നിരോധനം കര്‍ഷകനെ എങ്ങനെ ബാധിച്ചു എന്ന് എന്‍റെ അനുഭവത്തിലൂടെ ഞാന്‍ വ്യക്തമാക്കി തരാം .
ന്‍റെ കെട്ട്യോന് ജോലിയുണ്ടെങ്കിലും പാരമ്പര്യമായി അവര്‍ കൃഷിക്കാര്‍ ആണ് ..കെട്ടിയെടുത്തു കൊണ്ട് വന്ന എനിക്ക് കൃഷി ഒരു താല്‍പ്പര്യവുമില്ല .. ഇവിടെ കൃഷി ചെയ്തുണ്ടാക്കുന്ന എല്ലാ സാധന ങ്ങളും വിറ്റ് കാശെടുക്കുന്നതില്‍ അവസാനിക്കുന്നു ഞാനും കൃഷിയുമായുള്ള ബന്ധം .

ജാതിക്ക ,റബ്ബര്‍ ,അടക്ക കുരുമുളക് ..വാഴക്കുല . തേങ്ങ .തുടങ്ങി ഓരോ സീസനനുസരിച്ചും ഉണ്ടാകുന്ന വിളകള്‍ സാമാന്യം നല്ല രീതിയില്‍ തന്നെ ഉണ്ടാകുന്നുണ്ട് .അത് കൊണ്ട് തന്നെ അഞ്ചുപെരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിന് സാമാന്യം നന്നായി തന്നെ ജീവിക്കാന്‍ ഉള്ള വരുമാനം പറമ്പില്‍ നിന്നും കിട്ടും ..

മൊത്തം വിറ്റ് കാശെടുക്കുന്നതും വീട്ടുകാര്യങ്ങള്‍ നടത്തുന്നതും ഞാന്‍ ആണ് .ആയിരം കിട്ടിയാലും ലക്ഷം കിട്ടിയാലും ..കിട്ടിയ കാശെന്തുചെയ്തു എന്ന് ചേട്ടനോ അപ്പച്ചനോ എന്നോട്ചോ ദിക്കാറും ഇല്ല ..മിടുക്കുള്ള സ്ത്രീ ആണേല്‍ അത്യാവശ്യം സമ്പാദിക്കാനും പറ്റും .പക്ഷെ . കാശ് തീര്‍ക്കുന്നതില്‍ ആണ് ഞാന്‍ മിടുക്ക് കാണിക്കുന്നത് .

ചേട്ടന്‍റെ ശമ്പളം ..L I C,, ചിട്ടികള്‍ ..ലോണ്‍ തുടങ്ങി അങ്ങനെ കുറെ ഏറെ നൂലാമാലകളില്‍ തീരും ഇടയ്ക്കു ഞാനും കയ്യിട്ടു വാരും .
.
"എന്തിനാടീ ഇതീന്ന് കയ്യിട്ടു വാരുന്നത് "എന്ന് ചോദിച്ചാല്‍

'എനിക്ക് നിങ്ങടെ പോക്കറ്റില്‍ നിന്നല്ലാതെ അപ്പ്രത്തെ സാബൂ ന്‍റെ പോക്ക റ്റീന്നു എടുക്കാന്‍ പറ്റുവോ ..ഇഷ്ട്ടായില്ലേല്‍ കൊണ്ടേ കേസ് കൊട് ബാക്കി നമ്മുക്ക് കോടതീല്‍ കാണാം "എന്നാണ് എന്റെ മറുപടി .

അങ്ങനെ കുഴപ്പങ്ങള്‍ ഇല്ലാതെ കഴിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആണ് നോട്ട് പ്രശ്നം വരുന്നത് ..
.
അത്യാവശ്യം ചില്ലറകള്‍ കയ്യില്‍ ഉണ്ടായിരുന്നത് കൊണ്ടും "കള്ളപ്പണം" ഒന്നും സൂക്ഷിച്ചു വെച്ചിട്ടില്ലായിരുന്നത് കൊണ്ടും രണ്ടു ദിവസം ഞാന്‍ ബാങ്കിലെ ക്യു വിന്‍റെ നീളം ഒക്കെ ടി വിയില്‍ കണ്ടു ആസ്വതിച്ചു വീട്ടില്‍ ഇരുന്നു .

മൂന്നാം ദിവസം കുറച്ചു ജാതിക്കയും ആയി ഞാന്‍ മലഞ്ചരക്ക് കടയില്‍ ചെന്നു അത് വിറ്റ് മീന്‍ വാങ്ങണം അരി വാങ്ങണം ഇതൊക്കെയാണ് ലക്‌ഷ്യം .

.എന്നെ കണ്ടതെ കടക്കാരന്‍ രാജു പറഞ്ഞു "എന്‍റെ പൊന്നു ചേച്ചീ ഒന്നും എടുക്കുന്നില്ല ..വീട്ടില്‍ വെറുതെ ഇരിക്കണ്ടാ എന്ന് കരുതി കട തുറന്നതാ .. കാശ് തരാന്‍ ഇല്ല .

ആ നിമിഷം ഞാന്‍ അറിഞ്ഞു "നോട്ട് നിരോധനത്തില്‍ ഞാനും ഒരു ഇരയായി "എന്ന് .

ഞാന്‍ ബാഗില്‍ നോക്കി എന്‍റെകയ്യില്‍ ആകെ ഉള്ളത് ഒരു പഴയ അഞ്ഞൂറും രണ്ടു നൂറു രൂപ നോട്ടും

..ഞാന്‍ അരി വാങ്ങുന്ന കടയില്‍ ചെന്ന് അരി വാങ്ങി അഞ്ഞൂറ് രൂപ കൊടുത്തപ്പോള്‍ അയാള്‍ പറഞ്ഞു "നീ അരി കൊണ്ടോക്കോ ..കാശ് പിന്നെ തന്നാല്‍ മതി അഞ്ഞൂറ് എടുക്കുന്നില്ല
..അങ്ങനെ കടം വാങ്ങിയ അരിയുമായി ഞാന്‍ ചന്തയില്‍ മീന്‍ വാങ്ങാന്‍ പോയി .
സാധാരണ നെയ്മീന്‍ ആകോലി കൊഞ്ച് സെക്ഷനിലെക്കെ ഞാന്‍ പോകാറുള്ളൂ ..ഇന്ന് ആകപ്പാടെ എന്‍റെ കയ്യില്‍ ഉള്ളത് ഇരുന്നൂറു രൂപയാണ് എന്ന തിരിച്ചറിവോടെ ഞാന്‍ പൊടി മീനും ചാളയും വില്‍ക്കുന്ന അരയത്തിമാരുടെ അടുത്തേക്ക്‌ ചെന്നു.

.കിട്ടിയ അവസരം പാഴാക്കാതെ അവര്‍ എനിക്കിട്ടൊരു കുത്ത്
"ഓ ! ഞങ്ങളെയൊന്നും കണ്ണില്‍ പിടിക്കാത്ത ആളെന്താ ഇപ്പൊ ഇവിടെ "?

വല്യ മീന്‍കാരന്‍ എന്നെ വിളിച്ചു "ചേച്ചീ ഇങ്ങു വന്നെ നല്ല മീന്‍ ഉണ്ടട്ടോ"

വേണ്ടാ എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ഒരു കിലോ ചാളയും വാങ്ങി ഞാന്‍ വീട്ടിലേക്ക് ..

നമ്മള്‍ വില്‍ക്കാന്‍ കൊണ്ട് പോയത് ആര്‍ക്കും വേണ്ട എന്ന തിരിച്ചറിവ് ഒരു നിമിഷം കൊണ്ട് എന്നെ പിശുക്കി ആക്കി
.പല കടകളിലും കയറി നടക്കുന്ന ഞാന്‍ അന്ന് എങ്ങും നോക്കാതെ ഓടി വീട്ടിലേക്ക് പോന്നു ..മിനിമം ആയിരം രൂപയില്‍ കൂടുതല്‍ ഒറ്റ പോക്കില്‍ ചിലവാക്കുന്നയാള്‍ പിശുക്കി ആയപ്പോള്‍ അതിന്റെ നഷ്ട്ടം ഞാന്‍ കയറുന്ന കടക്കാര്‍ക്ക് ആണ് ..(നോട്ട് ദി പോയിന്റ്‌ )


.


ഇപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ രണ്ടര ക്വിന്‍റല്‍ ഉണക്ക അടക്ക പൊളിച്ചത് ഇരിപ്പുണ്ട് ..പക്ഷെ കടയില്‍ എടുക്കുന്നില്ല ..അവര്‍ പറയുന്നത് ടാക്സ് ന്‍റെ പ്രശ്നം ഉള്ളത് കൊണ്ട് വല്യ കച്ചോടക്കാര്‍ വാങ്ങുന്നില്ല ..

ഇന്നോരാള്‍ പറഞ്ഞു കിലോ എണ്‍പത് രൂപയ്ക്ക് എടുക്കാം എന്ന് ..കിലോ ഇരുന്നൂറു രൂപ ഉണ്ടായിരുന്ന അടക്ക ..അത് പൊളിച്ചതിന് കൊടുത്തത് ആറായിരം രൂപ കൂലി ...അന്‍പതിനായിരം രൂപ വില കിട്ടുമായിരുന്ന സാധനം ... ഇപ്പോള്‍ കൊടുത്താല്‍ വെറും ഇരുപതിനായിരം രൂപ കിട്ടും അതില്‍ ആറായിരം രൂപ പൊളിച്ച കൂലിയും കഴിഞ്ഞാല്‍ ..കൃഷിക്കാരന് എന്ത് കിട്ടും ..? വെറും പതിനാലായിരം രൂപ

ആണ്ടോടാണ്ട് വെള്ളം നനച്ചും വളമിട്ടും പണിക്കാര്‍ക്ക്കൂലി കൊടുത്തതും "ഗുദാ ഹവാ " .
.
എന്തിനാ വെറുതെ കൂലിയില്ലാത്ത വേല ചെയ്തിട്ട് "എന്ന് ഇവിടെ അപ്പച്ചന്‍ പറയുന്നത് കേട്ടപ്പോള്‍ സത്യത്തില്‍ എനിക്കും വിഷമമായി

ഇനി ഒന്നും ചെയ്യുന്നില്ല എന്ന് പറയുമെങ്കിലും ഒരു കൃഷിക്കാരനും അവന്‍റെ വിളകളെ കണ്ടില എന്ന് നടിക്കാന്‍ ആവില്ല .അദ്വാനിക്കുന്നത്‌ വെറുതെ എന്നറിഞ്ഞാലും അവന്‍ വീണ്ടും വീണ്ടും അതിനെ പരിപാലിച്ചു കൊണ്ടേ ഇരിക്കുന്നു .

ഇനി റബ്ബറിന്റെ കാര്യം എടുത്താലും ഗതി ഇത് തന്നെ .. വെട്ടുന്നവന് കൂലി കൊടുത്താല്‍ പിന്നെ ഉടമസ്ഥന് കാര്യമായി ഒന്നും കിട്ടാന്‍ ഇല്ലാത്തത് കൊണ്ട് പലരും പകുതിക്ക് വെട്ടാന്‍ ആണ് കൊടുത്തിരിക്കുന്നത് ..പത്തു ഷീറ്റ് കിട്ടിയാല്‍ അഞ്ചെണ്ണം അയാള്‍ക്കും അഞ്ചെണ്ണം ഉടമസ്ഥനും ..പക്ഷെ അതും ഇപ്പോള്‍ കടയില്‍ എടുക്കുന്നില്ല .. ചരക്കുമായി വരുന്നവന് കൊടുക്കാന്‍ കാശില്ല .

. കാശില്ലങ്കില്‍ ചെക്ക് കൊടുത്തൂടെ എന്ന ന്യായം പറയാം .പക്ഷെ .. ഭൂരിഭാഗം പേരും വെറും സാധാരണക്കാര്‍ ആണ് ..അഞ്ചോ ആറോ കിലോ റബ്ബര്‍ ഷീറ്റും തലയില്‍ വെച്ച് ഒരു കൈലി മുണ്ടും ഉടുത്തു ഒരു തോര്‍ത്തും തോളത്തിട്ടു വന്നു അത് വിറ്റു കിട്ടുന്ന കാശുമായി റേഷന്‍ വാങ്ങി പോകാന്‍ വരുന്നവന്‍ ..അവനോടു ചെക്ക് തരാം എന്ന് പറഞ്ഞാല്‍ എന്താ കഥ ..വീണ്ടും വീട്ടില്‍ പോയി വേഷം മാറി ബസില്‍ കയറി അഞ്ചു കിലോമീറ്റര്‍ ദൂരത്തു പോയാലേ ബാങ്കുള്ളൂ...

ഇപ്പൊ പിന്നെ റേഷന്‍ കടയിലും ഒന്നുമില്ല ..അരിയും ഗോതമ്പും ഒന്നും .അത് കൊണ്ടെന്താ പുറത്തു നിന്ന് വാങ്ങുന്ന അരിക്ക് കിലോപ്പു റത്തു അഞ്ചു മുതല്‍ പത്തു വരെ രൂപ കൂടി...

ഇരുപത്തിനാലായിരം രൂപ ബാങ്കില്‍ നിന്ന് കിട്ടും എന്ന് പറയുമ്പോള്‍ ബാങ്കില്‍ ഇരുപത്തി നാലായിരം രൂപ ഉണ്ടാവണം എന്നും അതിന് ഒരു അര്‍ഥം ഉണ്ട് .

അന്നന്നു കിട്ടുന്നത് കൊണ്ട് കഞ്ഞി വെച്ച് കഴിയുന്ന പാവപ്പെട്ട കൃഷിക്കാര്‍ക്ക് എവിടുന്നാ ഇത്രയും തുക നീക്കിയിരുപ്പ് ഉണ്ടാവുന്നത് .മര്യാദക്ക് ഒരു മൊബൈല്‍ പോലും ഉപയോഗിക്കാന്‍ അറിയാത്ത പാവം കൃഷിക്കാര്‍ എങ്ങനെ ഡിജിറ്റല്‍ ആകും ന്നാ പറയുന്നേ ..ആവോ എനിക്കൊന്നും അറിയില്ലേ ?

ഒന്ന് പറയാം ..കൃഷിക്കാര്‍ തകര്‍ന്നു കഴിഞ്ഞു .
കയ്യില്‍ കാശില്ല എങ്കില്‍ അവര്‍ പറമ്പില്‍ എങ്ങനെ പണിക്കാരെ നിര്‍ത്തും . അത് കൊണ്ട് തന്നെ അവരെ ആശ്രയിച്ചു കഴിയുന്നവരും താഴേക്കു പൊയ്ക്കൊണ്ടിരിക്കുന്നു ..ഇത് അടുത്ത വിളവിനെ ബാധിക്കും അപ്പോഴും നഷ്ട്ടം കൃഷിക്കാരന് തന്നെ

.
....
കള്ള പണക്കാരെ പിടിക്കാന്‍ ഉണ്ടാക്കിയ നോട്ട് നിരോധനം ..എന്നിട്ട് കള്ള പണക്കാരെ ഒക്കെ പിടിച്ചോ ആവോ ?ബാങ്കില്‍ കാശില്ല എന്ന് പറയുമ്പോഴും അവിടുന്നും ഇവിടുന്നും ഒക്കെ രണ്ടായിരത്തിന്റെ കെട്ടുകണക്കിന് നോട്ടുകള്‍ പിടിക്കുന്നുണ്ട് ..എന്തരോ എന്തോ ?

വാല്‍ക്കഷ്ണം --- എന്‍റെ കയ്യില്‍ കാശൊന്നും ഇല്ലാതിരുന്നത് കൊണ്ട് ഞാന്‍ ഇന്ന് ബാങ്കില്‍ നിന്ന് അയ്യായിരം രൂപ എടുത്തു

ജോയിന്‍റ് അക്കൌണ്ട് ആയതു കൊണ്ട് പണ്ടാരം പിടിക്കാന്‍ മെസേജ് അങ്ങേരുടെ ഫോണിലേക്ക് ചെന്നു

ആ നിമിഷം എനിക്ക് വിളി വന്നു "എന്തിനാടീ ഇപ്പൊ കാശേടുത്തെ ?"

എന്‍റെ കയ്യിലെ കാശ് തീര്‍ന്നു ..വൈകിട്ട് വരുമ്പോള്‍ ഇഷ്ട്ടോള്ളത് ഒക്കെ ഉരുട്ടി ഉരുട്ടി മുണ്‌ങ്ങണങ്കിലെ വല്ലതും വാങ്ങണമെങ്കില്‍ കാശില്ലാതെ പറ്റൂല്ലാ "ന്ന് ഞാന്‍

" ഉള്ളത് കൊണ്ട് ജീവിച്ചാല്‍ മതി .കഞ്ഞി വെച്ച് തേങ്ങാ ചമ്മന്തീം അരയ്ക്ക് ഇനി അത് തിന്നു കഴിഞ്ഞാ മതി അമ്മേം മക്കളും "എന്ന് കെട്ട്യോന്റെ ഉപദേശം .

മാസത്തില്‍ രണ്ടു സിനിമ ..ഇടക്കൊക്കെ സര്‍ക്കീട്ട് ..പുറത്തു നിന്ന് ഭക്ഷണം ഒക്കെ നിന്ന് പോയി..ഈ നോട്ട് നിരോധനം കാരണം

പണ്ടൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട് "എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക് ..അതിനിടയില്‍ കിടന്നു പാറ്റാ കാഷ്ട്ടം ഉണങ്ങുന്നത് എന്തിനാ ന്ന് "

അത് കൊണ്ട് എന്‍റെ ചോദ്യം ഇതാണ് "മോഡിജി കള്ളപ്പണക്കാരെ പിടിക്കാന്‍ പോകുന്നതിനു ഞാനും എന്‍റെ മക്കളും എന്തിനാ ഞങ്ങള്‍ടെ ഇഷ്ട്ടങ്ങള്‍ വേണ്ടാന്നു വെക്കുന്നത് "?

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  4 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  4 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  4 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  4 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  4 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  4 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  4 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  4 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  4 days ago

No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  5 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  5 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  5 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  5 days ago