HOME
DETAILS
MAL
സ്വന്തക്കാരെ കടത്തിവിടാന്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍; കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ വിവാദം
backup
December 18 2016 | 20:12 PM
കരുനാഗപ്പള്ളി: സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുള്ള വാര്‍ഡില്‍ ആശുപത്രി ജീവനക്കാരിയുടെ ബന്ധുക്കളെയും മറ്റും കടത്തുന്നതിന് വാതിലിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നിര്‍മിച്ചുവെന്ന ആരോപണം വന്‍വിവാദമാകുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് സംഭവം.
ആശുപത്രിയിലെ ഒരു ജീവനക്കാരി പ്രസവവാര്‍ഡില്‍ ചികിത്സയിലുണ്ടത്രേ. ഇവര്‍ക്കു വേണ്ടിയാണ് ജീവനക്കാരില്‍ ചിലര്‍ വഴിവിട്ട സഹായം ചെയ്തത്. ഇലക്ട്രിക് സാധനങ്ങളും മറ്റും സൂക്ഷിക്കുന്ന മുറിയുടെ വാതിലിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലാണ് നിര്‍മിച്ചത്.
ഇതുവഴി ജീവനക്കാരിയുടെ ബന്ധുക്കളേയും മറ്റും കടത്തിവിട്ടുവെന്നാണ് ആരോപണം. വിവാദം രൂക്ഷമായതോടെ മെഡിക്കല്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."