ഇതരസംസ്ഥാന തൊഴിലാളി ഏഴുനില കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് മരിച്ചു
കഴക്കൂട്ടം: കാര്യവട്ടത്തിനു സമീപം പുല്ലാന്നിവിളയില്‍ പതിനാറു നില ഫഌറ്റ് സമുച്ചയത്തിന്റെ ഏഴാമത്തെ നിലയില്‍ നിന്ന് വീണ് ഇതരസംസ്ഥാന തൊഴിലാളി തല്‍ക്ഷണം മരിച്ചു. പശ്ചിമബംഗാളിലെ ജൈപാല്‍ഗുടി ജില്ലയില്‍ കാന്‍കാളി വില്ലേജില്‍ ദുപ്പുകുടി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ അമല്‍റോയ്(22) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. ഏഴാമത്തെ നിലയിലെ ചാരത്തില്‍ നിന്നും ലിഫ്റ്റിന്റെ കുഴിലേക്ക് തലകീഴായി സ്ലാബില്‍ വീണ് തലതകര്‍ന്ന് മരിക്കുകയായിരുന്നു. ഓടിയെത്തിയ സഹതൊഴിലാളികള്‍ 108 ആംബുലന്‍സ് വിളിച്ചെങ്കിലും മരണപ്പെട്ടതിനാല്‍ അവര്‍ കൊണ്ടു പോയില്ല. സ്വകാര്യ വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
എന്നാല്‍ ഇന്നലെ രാവിലെ പത്തുമണിക്ക് മറ്റു തൊഴിലാളികള്‍ക്കൊപ്പം ആഹാരം കഴിച്ച ശേഷം അവശിഷ്ടം 20അടി താഴ്ചയുള്ള കുഴിയിലേക്ക് ഇടുമ്പോള്‍ കാല്‍ വഴുതി വീണ് ആശുപത്രിയില്‍ എത്തിച്ച് ഉച്ചയ്ക്ക് ഒരുമണിക്ക് മരിച്ചുവെന്ന വ്യാജ എഫ്.ഐ.ആറാണ് പോത്തന്‍കോട് പൊലിസ് സ്‌റ്റേഷനിലുള്ളത്. മൂന്നു നിലയ്ക്കുമേല്‍ കെട്ടിടം നിര്‍മിക്കുമ്പോള്‍ സേഫ്റ്റി ബെല്‍റ്റ് ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ നല്‍കണമെന്നുള്ള നിയമം ഇവിടെ പാലിക്കപ്പെട്ടില്ല. തൊഴിലാളികളെ ഇന്‍ഷ്വര്‍ ചെയ്‌യേണ്ടതുണ്ട്. നെടുമങ്ങാട്ടെ ലൈസന്‍സില്ലാത്ത ഒരു സ്വകാര്യ കോണ്‍ട്രാക്ടറാണ് 70 ഓളം ഇതരസംസ്ഥാന തൊഴിലാളികളെ ഇവിടെ നല്‍കിയിരിക്കുന്നതെന്നാണ് അറിയുന്നത്.
ആറു മാസത്തിനിടെ ഒരു പെയിന്റെിങ് തൊഴിലാളി ഉള്‍പ്പടെ രണ്ടു ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മുകളില്‍ നിന്ന് വീണ് അംഗഭംഗം സംഭവിച്ചിട്ടുണ്ട്. മരിച്ച തൊഴിലാളിയുടെ സഹോദരന്‍ കമല്‍ റോയിയും ഈ സ്ഥലത്ത് ജോലിക്കുണ്ടായിരുന്നു. ഇളയച്ഛനും സഹോദരീ ഭര്‍ത്താവും കോവളത്തും ജോലിക്കുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ആംബുലന്‍സില്‍ ജന്മനാട്ടിലേക്ക് കൊണ്ടു പോയി. സഹോദരനും ബന്ധുക്കല്‍ക്കൊപ്പം അയല്‍വാസി വിശ്വവും ഇവര്‍ക്കൊപ്പമുണ്ട്. ആംബുലന്‍സിന് 75,000 രൂപയും മറ്റൊരു 40,000 രൂപയും മാത്രമാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഇവിടെയുള്ള തൊഴിലാളികളെ ഇനി ഇവിടെ നിന്നും മാറ്റുമെന്നും അറിയുന്നു. പൊലിസ് ഫഌറ്റു നിര്‍മ്മാതാക്കളെ കേസില്‍ സഹായിക്കുമെന്നതിനാല്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."