വിവാഹതട്ടിപ്പ്: യുവതി അറസ്റ്റില്‍
നോയിഡ: 11 പുരുഷന്മാരെ വിവാഹം കഴിച്ച് ഇവരുടെ സ്വത്തുവകകള്‍ തട്ടിയെടുത്ത് മുങ്ങിയ മേഘ ഭാര്‍ഗവ് എന്ന സ്ത്രീയെ ഉത്തര്‍പ്രദേശ് പൊലിസിന്റെ സഹായത്തോടെ കേരള പൊലിസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ വിവാഹം കഴിച്ച് കബളിപ്പിച്ചുവെന്ന യുവാവിന്റെ പരാതിയിലാണ് കേരള പൊലിസ് നോയിഡയിലെത്തി യുവതിയെ അറസ്റ്റ് ചെയ്തത്. 12ാമത്തെ വിവാഹത്തിന് ഒരുങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
മേഘയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരാണ് വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാറുണ്ടായിരുന്നത്.
വിവാഹ ശേഷം വരന് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്കിയ മയക്കി സാധനങ്ങള്‍ മോഷ്ടിച്ച് രക്ഷപ്പെടലാണ് ഇവരുടെ രീതി. വിവാഹം കഴിച്ച് ഒഴിവാക്കിയവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെയാണ് യുവതി തട്ടിപ്പിനിരയാക്കിയിരുന്നത്. കേരളത്തിന് പുറമെ, മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെല്ലാം ഇവര്‍ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം രണ്ട് കൂട്ടാളികളേയും പിടികൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."