പുല്ലൂര്‍ പെരിയയില്‍ കുന്നിടിക്കല്‍ വ്യാപകം; നാട്ടുകാര്‍ മണ്ണ് കടത്ത് തടഞ്ഞു
പെരിയ: പുല്ലൂര്‍ പെരിയ പഞ്ചായത്ത് പരിധിയില്‍ അനധികൃതമായി മണ്ണ് കടത്തുന്നത് നാട്ടുകാര്‍ തടഞ്ഞു. പുല്ലൂര്‍ വില്ലേജിലെ തടത്തില്‍ പ്രദേശത്താണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പ്രദേശ വാസികള്‍ സംഘടിച്ചെത്തി മണ്ണ് കടത്ത് തടഞ്ഞത്. കാഞ്ഞങ്ങാട് പടന്നക്കാട് ഭാഗത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലാണ് കുന്നിടിച്ച് മണ്ണ് കടത്തുന്നതെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. 350 ഓളം മണ്ണെടുക്കാനാണ് ഇയാള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയതെന്നും,എന്നാല്‍ ഇതിന്റെ മൂന്നിരട്ടിയിലധികം ലോഡ് മണ്ണ് ഈ ഭാഗത്ത് നിന്നും കടത്തിയതായും നാട്ടുകാര്‍ ആരോപിച്ചു.ഇത് സംബന്ധമായി ഒട്ടനവധി തവണ റവന്യൂ വകുപ്പിനും മറ്റും പരാതി നല്‍കിയെങ്കിലും ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഉറക്കം നടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശ വാസികള്‍ മണ്ണ് കടത്തുന്നത് തടഞ്ഞത്.തുടര്‍ന്ന് നാട്ടുകാര്‍ മുന്‍കൈയെടുത്ത് പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങുകയും കുന്നിടിക്കലിനെതിരെ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. മറ്റ് ഭാഗങ്ങളിലും ഈ രീതിയിലുള്ള മണ്ണെടുപ്പ് നടക്കുന്നുണ്ട്. പൊലിസിനേയും, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരേയും സ്വാധീനിച്ചാണ് മണല്‍കൊള്ളയെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."