HOME
DETAILS

പണത്തിന്റെ ക്ഷാമത്തില്‍ രണ്ടുമാസത്തിനകം പരിഹാരമുണ്ടാകും: എസ്.ബി.ഐ

  
backup
December 20, 2016 | 3:28 AM

currency-issue-solved-two-months-sbi-akd

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് നേരിടുന്ന ക്ഷാമം രണ്ടുമാസത്തിനുള്ളില്‍ മാറുമെന്ന് എസ്.ബി.ഐ. നോട്ടുക്ഷാമം മാസങ്ങള്‍ നീളില്ലെന്നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ' എക്കോറാപ്' പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

രാജ്യത്തെ വിവിധ സെക്യൂരിറ്റിപ്രസ്സുകളില്‍ രാപകലില്ലാതെ നടക്കുന്ന അച്ചടി കണക്കിലെടുക്കുമ്പോള്‍ അസാധുവാക്കിയ നോട്ടിന്റെ 50 ശതമാനം ഡിസംബര്‍ അവസാനത്തോടെ വിതരണത്തിനെത്തുമെന്നാണ് 'എക്കോറാപ്' കണക്കുകൂട്ടുന്നത്. ജനുവരിയോടെ 75 ശതമാനം വിതരണത്തിനെത്തും. ഫെബ്രുവരി അവസാനത്തോടെ 78-88 ശതമാനം നോട്ട് വിതരണത്തിനുണ്ടാവും.

നോട്ട് അസാധുവാക്കലില്‍ ഏറ്റവും പ്രശ്‌നങ്ങള്‍ നേരിട്ടത് കാര്‍ഷിക മേഖലയെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഹരിയാന, ബിഹാര്‍, ഗുജറാത്ത് എന്നിവയാണ് കടുത്ത പ്രതിസന്ധി നേരിട്ടത്.

ചെറിയ തുകയ്ക്കുള്ള നോട്ടുകളുടെ ആവശ്യത്തിനായി ഏഴു ശതമാനം വര്‍ധനയും ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago