'കേരള നവോത്ഥാന ചരിത്രത്തിന്റെ പുനര്‍വായന ആവശ്യം'
തൃശൂര്‍: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ പുനര്‍വായന ആവശ്യമാണെന്ന് പ്രൊഫ. രാജേന്ദ്രന് എടുത്തുംകര. നവോത്ഥാന ചരിത്രം ചില വ്യക്തികളില്‍ കേന്ദ്രീകരിക്കപ്പെടുകയും ജനങ്ങളുടെ പങ്ക് വിസ്മരിക്കുകയും ചെയ്തു.
അര്‍ണോസ് പാതിരിയും ആറാട്ടുപുഴ വേലായുധ പണിക്കരും മോയിന്‍കുട്ടി വൈദ്യരും ടി.കെ മാധവനും അയ്യാസ്വാമിയും അവഗണിക്കപ്പെട്ടത് നവോത്ഥാന ചരിത്രത്തോടുള്ള നീതികേടാണ്. സെക്യുലര്‍ ഫോറം തൃശൂര്‍ സംഘടിപ്പിച്ച 'നവോത്ഥാന സംസ്കാരം' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂറിലെ നേട്ടങ്ങളെ സ്വാതി തിരുന്നാളിന് ചാര്‍ത്തുകയും പുന്നപ്ര വയലാര്‍ വെടിവയ്പിന്റെ ഉത്തരവാദിത്തം സര്. സി.പി രാമസ്വാമി അയ്യരില്‍ ആരോപിക്കുകയും ചെയ്തതിലെ യുക്തി രാജഭക്തി എന്നത് മാത്രമാണ്. മാത്യു ആന്‍ഡ്രൂസ് അധ്യക്ഷനായി. ഇ.ഡി ഡേവിസ്, ഡോ. പി. വിജയന്, കെ. അനീഷ്, കെ.എച്ച് മുനീര്‍, ജിബു തോമസ്, സെക്യുലര്‍ ഫോറം കണ്‍വീനര്‍ കെ.വി ആന്റണി, ഡോ.വി.ജി ഗോപാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."