ലക്ഷ്യം അഴിമതിരഹിത ഭരണം : മന്ത്രി സുധാകരന്‍
കോവളം: അഴിമതിരഹിത ഭരണമാണ് കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി.സുധാകരന്‍. 40,000 കോടിയുടെ നാഷണല്‍ ഹൈവേ വികസനവും, 10,000 കോടിയുടെ മലയോരപാതാ വികസനവും 10,000 കോടിയുടെ തീരദേശപാതാ വികസനവും നടപ്പിലാക്കുമെന്നും ഭവനരഹിതരായ 7.25 ലക്ഷം ആളുകള്‍ക്ക് വീടുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.വെങ്ങാനൂരില്‍ പുതിയ സബ്ബ് രജിസ്ട്രാര്‍ ഓഫിസിന് വേണ്ടി നിര്‍മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി മുതല്‍ തന്റെ വകുപ്പുകളില്‍ ഇപേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആധാരമെഴുത്തുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
പരേതനായ പി.സി.സതീഷ് ചന്ദ്രന്‍ സൗജന്യമായി നല്‍കിയ അഞ്ച് സെന്റ് ഭൂമിയില്‍ 54.10 ലക്ഷം രൂപ ചെലവിലാണ് വെങ്ങാനൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫിസിന് വേണ്ടി പുതിയ മന്ദിരം നിര്‍മിക്കുന്നത്. ചടങ്ങില്‍ കോവളം എം.എല്‍.എ.എം.വിന്‍സെന്റ് അധ്യക്ഷനായി. മുന്‍ എം.എല്‍.എ ജമീലാ പ്രകാശം, പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്.ശ്രീ കല, രജിസ്‌ട്രേഷന്‍ ഐ.ജി ഇ.ദേവദാസന്‍, ചിഫ് എഞ്ചിനീയര്‍ ജെ.രവീന്ദ്രന്‍, ജി. ഗോപിനാഥ് കൈ തറത്തല, ലാല്‍ എം.എസ്, പി.പി. നൈനാന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."