കോടതി റിപ്പോര്‍ട്ടിങ്ങിന് നിയമബിരുദം വേണമെന്ന നിബന്ധന ഖേദകരം: വി.എസ്
തിരുവനന്തപുരം: പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേസരി സ്മാരക ഹാളില്‍ സംഘടിപ്പിച്ച പി വിശ്വംഭരന്‍ അനുസ്മരണം ഭരണ പരിഷ്‌കരണ കമീഷന്‍ അധ്യക്ഷന്‍ വി .എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കോടതി റിപ്പോര്‍ട്ടിങ്ങിന് നിയമബിരുദം വേണമെന്ന നിബന്ധന ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. കോടതി നിഷ്‌കര്‍ഷിക്കുന്ന ഈ വാദം നിയമസഭയുടേയും പാര്‍ലമെന്റിന്റേയും സ്പീക്കര്‍മാര്‍ ഏറ്റെടുത്താല്‍ എന്തായിരിക്കും സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയില്‍ പോകുന്ന റിപ്പോര്‍ട്ടര്‍ എം.എല്‍.എ കൂടി ആകേണ്ടി വരും. രാഷ്ട്രീയമായും, സംഘടനാപരമായും എതിര്‍ ചേരിയിലുള്ളവര്‍ക്കു പോലും പി വിശ്വംഭരനെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും വി .എസ് .പറഞ്ഞു.
പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സി റഹീം അധ്യക്ഷനായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എസ് .ആര്‍. ശക്തിധരന്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, എസ് ജയശങ്കര്‍,എസ് ബിജു തുടങ്ങിയവര്‍ സംസാരിച്ചു. കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി ബി എസ് പ്രസന്നന്‍ സ്വാഗതവും ജോയിനായര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."