HOME
DETAILS

കുടുംബപ്രശ്‌നം: സഹോദരങ്ങളുടെ മക്കളായ മൂന്നുപേര്‍ കായലില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചു

  
backup
December 20, 2016 | 8:17 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99

കൊല്ലം: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നു സഹോദരങ്ങളുടെ മക്കളായ മൂന്നുപേര്‍ കടവൂര്‍ തേവള്ളി പാലത്തില്‍ നിന്ന് അഷ്ടമുടിക്കായലിലേക്കു ചാടി ആത്മഹത്യക്കു ശ്രമിച്ചു. കുരീപ്പുഴ സ്വദേശികളായ ഒരു ആണ്‍കുട്ടിയും രണ്ടു പെണ്‍കുട്ടികളുമാണ് ആത്മഹത്യക്കു ശ്രമിച്ചത്.
ഇന്നലെ വൈകിട്ടു 6.30നായിരുന്നു സംഭവം. തേവള്ളി പാലത്തിന്റെ മധ്യഭാഗത്തുനിന്നാണ് ഇവര്‍ കായലിലേക്കു ചാടിയത്. വൈകിട്ട് ആറുമുതല്‍ ഇവര്‍ പാലത്തിനു മുകളില്‍ നിലയുറപ്പിച്ചിരുന്നതായി കായലില്‍ കയാക്കിങ് പരിശീലനം നടത്തിയിരുന്നവര്‍ പറഞ്ഞു. ഇവിടെ സ്ഥിരമായി കായല്‍ക്കാറ്റ് കൊള്ളാനായി നാട്ടുകാര്‍ വന്നുനില്‍ക്കുന്നതിനാല്‍ ആരും സംശയിച്ചില്ല. തുടര്‍ന്നു 6.30ന് ഇവര്‍ തമ്മില്‍ ഉച്ചത്തില്‍ സംസാരിക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി കായലിനു സമീപത്തു താമസിക്കുന്നവര്‍ പറഞ്ഞു. ആദ്യം പാലത്തിന്റെ കൈവരിയില്‍നിന്ന് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് കായലിലേക്ക് ചാടിയത്. തുടര്‍ന്നു നിലവിളിച്ചു കൊണ്ടു രണ്ടാമത്തെ പെണ്‍കുട്ടിയും കായലിലേക്കു ചാടുകയായിരുന്നു.
ഈ സമയം ഇതുവഴി എത്തിയ സര്‍ക്കാര്‍ സര്‍വീസ് ബോട്ടിലുള്ള ജീവനക്കാരായ ഷാനും അര്‍ണോബുമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ചാട്ടത്തിന്റെ ശക്തിയില്‍ കായലിന്റെ അടിത്തട്ടിലേക്കു മുങ്ങിപ്പോയ ഇവരെ രക്ഷപെടുത്താന്‍ കയാക്കിങു പരിശീലനം നടത്തിയവരും എത്തിയിരുന്നു. തുടര്‍ന്നു മൂവരെയും കരക്കെത്തിച്ചു പ്രാഥമികശുശ്രഷ നല്‍കി അഞ്ചാലുംമൂട് പൊലീസിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രയിലേക്കു മാറ്റി. ഗുരുതരമായി പരുക്കേറ്റ ഒരു പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇവരില്‍ ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഇരട്ടകളാണ്. ഇവരുടെ മാതാവും മറ്റേ പെണ്‍കുട്ടിയുടെ പിതാവും ഒളിച്ചോടിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് മൂവരും ആത്മഹത്യക്കു ശ്രമിച്ചതെന്നു പൊലിസ് പറഞ്ഞു. മൂവരും ഒരു വീട്ടിലായിരുന്നു താമസം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago