ചബഹാര്‍ തുറമുഖ വികസനത്തിന് ഇന്ത്യ- ഇറാന്‍ ധാരണ
ടെഹ്‌റാന്‍: ഇറാനിലെ തുറമുഖ നഗരമായ ചബഹാര്‍ തുറമുഖ വികസനത്തിന് ഇന്ത്യ- ഇറാന്‍ ധാരണയായി. ചബഹാറിനെ അഫ്ഗാനിസ്ഥാനിലെ സറന്‍ജ് നഗരവുമായി ബന്ധിപ്പിക്കുന്ന ചഹബാര്‍ സഹേദന്‍ സറന്‍ജ് ഇടനാഴിയും ഇതോടനുബന്ധിച്ച് പൂര്‍ത്തിയാക്കും.ഇടനാഴിയുടെ ഭാഗമായി 500 കിലോമീറ്റര്‍ റെയില്‍വേ ലൈനും നിര്‍മ്മിക്കും.
ഇറാന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനിയും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ധാരാണാപ്രതം ഒപ്പുവച്ചത്. 15 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇറാന്‍ സന്ദര്‍ശിക്കുന്നത്.
ഭീകരവാദം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് മോദി പറഞ്ഞു.
ഇന്ത്യ-ഇറാന്‍ ബന്ധത്തിലെ നിര്‍ണായക മുന്നേറ്റമാണ് ചബഹാര്‍ കരാര്‍ ഒപ്പിട്ടതുവഴി നടപ്പിലാക്കാന്‍ പോകുന്നതെന്ന് ഇറാന്‍ പ്രസിഡണ്ട് റുഹാനി പറഞ്ഞു.
തുറമുഖ വികസനത്തിനായി ഇന്ത്യ 50 കോടി യു.എസ് ഡോളര്‍മുതല്‍ മുടക്കും. വിദേശത്ത് ഇന്ത്യ വികസിപ്പിക്കുന്ന ഏറ്റവും വലിയ തുറമുഖമാകും ചബഹാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."