ദലിത് പീഢനങ്ങള്‍ക്കെതിരേ തെരുവുയുദ്ധം നയിക്കാന്‍ കെ.പി.എം.എസ് ആഹ്വാനം
കോട്ടയം: ദലിത് പീഡനങ്ങള്‍ക്കെതിരേ തെരുവ് യുദ്ധം നയിക്കാന്‍ കെ.പി.എം.എസ് ആഹ്വാനം. നാള്‍ക്കുനാള്‍ ഏറിവരുന്ന അസ്വസ്ഥതകളെ അസ്വസ്ഥതകൊണ്ട് നേരിടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാട്ടകം ഗവ.പോളിടെക്‌നിക്ക് കോളജില്‍ റാഗിങിന്റെ മറവില്‍ ദലിത് വിദ്യാര്‍ഥികളെ ഒരുരാത്രിമുഴുവന്‍ പൂര്‍ണ്ണ നഗ്‌നരാക്കി പീഡിപ്പിച്ച സംഭവം മനസാക്ഷിയുള്ള ആര്‍ക്കും അപലപിക്കാതിരിക്കാനാവില്ല. എന്നാല്‍ അതിനേക്കാള്‍ ക്രൂരമായ ദലിത് പീഡനമാണ് എസ്.എഫ്.ഐ നേതാക്കള്‍ അവിടെ നടത്തുന്നത്.
ദലിത് വിദ്യാര്‍ഥികള്‍ താമസിക്കുന്ന മുറിക്കുമുന്‍പില്‍ 'പുലയക്കുടില്‍' എന്ന് എഴുതിവച്ച സംഭവം സാക്ഷരകേരളം പൊറുക്കില്ല. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് വിദ്യാര്‍ഥികള്‍ മാത്രമല്ല.
അവിടുത്തെ അധ്യാപകരും പൂര്‍വവിദ്യാര്‍ഥികളുമുള്‍പ്പെടുന്ന സി.പി.എം അനുഭാവികള്‍ക്കു സംഭവത്തില്‍ പങ്കുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2017 ജനുവരി മൂന്നിന് ആയിരക്കണക്കിന് ദലിത് യുവാക്കള്‍ നാട്ടകം പോളിടെക്കിനിലേക്ക് മാര്‍ച്ച് നടത്തും.
കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, പ്രസിഡന്റ് നീലകണ്ഠന്‍ മാസ്റ്റര്‍, സെക്രട്ടറിയേറ്റ് മെമ്പര്‍ എസ്.രാജപ്പന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് വി.സി തങ്കപ്പന്‍, സെക്രട്ടറി വി.അനില്‍കുമാര്‍, കോട്ടയം യൂണിയന്‍ സെക്രട്ടറി എന്‍.കെ റെജി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."