മൂന്ന് ദിവസം കൊണ്ട് 500 കോടി നിക്ഷേപം; അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ പരിശോധന
അഹമ്മദാബാദ്: കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ജില്ലാ സഹകരണബാങ്കില്‍ ആദായ നികുതിവകുപ്പിന്റെ പരിശോധന. നോട്ട് അസാധുവാക്കിയതിന് ശേഷമുളള മൂന്ന് ദിവസംകൊണ്ട് 500 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കില്‍ ഉണ്ടായത്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപന ദിവസം സഹകരണ ബാങ്കിന്റെ ആശ്രാമം റോഡിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സ് ശാഖയില്‍ നിക്ഷേപം നടന്നിരിന്നുവെന്നാണ് ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ചെറുകിട കച്ചവടക്കാരും കൃഷിക്കാരും അടങ്ങുന്ന ഇടപാടുകാരുളള ബാങ്കില്‍ എങ്ങനെയാണ് ഇത്രവലിയ തുകയുടെ നിക്ഷേപം നടന്നതെന്നാണ് അന്വേഷിക്കുന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളളവ എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധിക്കുന്നുണ്ട്.
നോട്ട് അസാധുവാക്കലിന് ശേഷം ഇടപാടുകള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഗുജറാത്തിലെ 18 ജില്ലാ ബാങ്കുകളിലും ആയിരത്തിലേറെ ശാഖകളിലും വന്‍ നിക്ഷേപമാണ് ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."