സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു
തിരുവനന്തപുരം: സിനിമാ വ്യവസായ മേഖലയിലെ പ്രതിസന്ധി കനക്കുന്നു. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകളും തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കളും വിതരണക്കാരും.
നേരത്തെ തിയേറ്റര്‍ വിഹിതം പങ്കുവെക്കുന്നതുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. ഇതോടെ വെള്ളിയാഴ്ച മുതല്‍ നിലവില്‍ ഓടുന്ന മലയാള ചിത്രങ്ങള്‍ തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കും. ഇരുന്നൂറിലധികം തിയേറ്ററുകളില്‍ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുമെന്നാണറിയുന്നത്.
ഇതോടെ പുലിമുരുകനും കട്ടപ്പനയിലെ ഹൃത്വിക് റോഷനുമടക്കമുള്ള പുതിയ ചിത്രങ്ങള്‍ തിയറ്റുറകളില്‍ നിന്ന് പിന്‍വലിക്കും. കഴിഞ്ഞ ദിവസം സാംസ്‌കാരിക മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും സംഘടനാപ്രവര്‍ത്തകരും തിയേറ്റര്‍ ഉടമകളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് നിലപാട് ശക്തമാക്കാന്‍ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."