പെരിന്തല്‍മണ്ണ നഗരസഭയില്‍ ശുചിത്വവാരാചരണം
പെരിന്തല്‍മണ്ണ: നഗരസഭയില്‍ ജീവനം പദ്ധതിയുടെ ഒന്നാംഘട്ട ബഹുജന ബോധവല്‍ക്കരണ പരിപാടി 24 മുതല്‍ 31 വരെയുള്ള ശുചിത്വവാരാചരണത്തോടെ പൂര്‍ണമാകും. ശുചിത്വവാരാചരണത്തിന്റെ ഭാഗമംായി 23 എന്‍.എസ്.എസ് യൂനിറ്റുകള്‍ പങ്കാളികളാകും.
നഗരസഭയിലുംസമീപ പ്രദേശത്തുമുള്ള ഹയര്‍സെക്കന്‍ഡറി,കോളജുതലത്തിലെ ആയിരത്തിലേറെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ നഗരസഭയില്‍ ഒരാഴ്ച ക്യാംപ് ചെയ്യുകയാണ്. കൗണ്‍സിലര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കാര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ശുചിത്വസന്ദേശം പ്രചരിപ്പിച്ച് വാരാചരണത്തിന്റെ ഭാഗമായി ഗൃഹസന്ദര്‍ശനം നടത്തും.
കൂടാതെ ശുചിത്വ സന്ദേശം ഉള്‍കൊള്ളുന്ന എട്ടു സംഗീതശില്‍പവും അഞ്ചു ഹ്രസ്വചിത്രങ്ങളും അടങ്ങുന്ന കലാജാഥയും നഗരസഭയില്‍ പര്യാടനം നടത്തും. ശുചിത്വവാരാചരണത്തിന്റെയുംസംയുക്ത എന്‍.എസ്.എസ് ക്യാംപിന്റെയും ഉദ്ഘാടനം 24ന് വൈകിട്ട് മൂന്നിനു ബൈപാസ് ബസ് സ്റ്റാന്‍ഡില്‍ ശുചിത്വ മിഷന്‍ ഡയറക്ടര്‍ ഡോ. കെ. വാസുകി ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം, വൈസ് ചെയര്‍പേഴ്‌സണ്‍ നിശി അനില്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."