നെടിയിരുപ്പ് എന്‍.എച്ച് കോളനിവാസികള്‍ പുലിഭീതിയില്‍
കൊണ്ടോട്ടി: നെടിയിരുപ്പ് എന്‍.എച്ച്. കോളനിയില്‍ പുലിയിറങ്ങിയതായി വാര്‍ത്ത പരന്നതു കോളനിവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. ചൊവ്വാഴ്ച വൈകിട്ട് പുലിയെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതോടെയാണ് കോളനി ആധിയിലായത്. പിന്നീട് പ്രദേശവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ചുങ്കത്ത് രവീന്ദ്രന്റെ വീടിനോടുചേര്‍ന്നുള്ള ചുമരുകളില്ലാത്ത ഷെഡില്‍നിന്ന് വൈകിട്ട് അലര്‍ച്ച കേട്ടതോടെയാണ് പുലിഭീതിയുയര്‍ന്നത്. രവീന്ദ്രന്റെ ഭാര്യ പുലിയോട് സാദൃശ്യമുള്ള ജീവിയെ വീടിനകലെ താഴ്ഭാഗത്തു കണ്ടതായി പറഞ്ഞു. വീടിന് സമീപത്ത് വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടതോടെ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ നിലമ്പൂരില്‍നിന്ന് വനപാലകരെത്തി കാല്‍പ്പാട് പരിശോധിച്ചു. കുറുനരിയുടെതാണ് കാല്‍പ്പാട് എന്നാണ് വനപാലകരുടെ നിഗമനം. കുറ്റിക്കാടുകളില്‍ കാണപ്പെടുന്ന ഈ ജീവി സാധാരണ ഗതിയില്‍ മനുഷ്യരെ അക്രമിക്കില്ലെങ്കിലും മുന്‍കരുതലെടുക്കാന്‍ വനപാലകര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു. വനസംരക്ഷണസേനയിലെ എം.എസ് മനോജ്, വി. രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."