HOME
DETAILS
MAL
പവിത്രന് വധം: സുബീഷിന്റെ ജാമ്യ ഹരജി തള്ളി
backup
December 22 2016 | 06:12 AM
തലശ്ശേരി: ചിറ്റാരിപ്പറമ്പിലെ സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം ജി പവിത്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മത മൊഴി നല്കിയ ആര്.എസ്.എസ് പ്രവര്ത്തകന് പള്ളൂര്‍ ചെമ്പ്രയിലെ എമ്പ്രാന്റവിടെ സുബീഷിന്റെ ജാമ്യ ഹരജി തലശ്ശേരി സെഷന്‍സ് കോടതി തള്ളി.
പ്രതിക്കെതിരേ പ്രഥമദൃഷ്ടാ കുറ്റം കണ്ടെത്തിയെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കോടതി മുഖവിലക്കെടുത്താണ് ജാമ്യ ഹരജി തള്ളിയത്.
പ്രതി പവിത്രന് കൊലക്കേസിലെ മറ്റു പ്രതികളെ കൃത്യം നിര്‍വഹിക്കുന്ന സ്ഥലത്ത് വാഹത്തിലെത്തിക്കുകയും കൃത്യത്തിനു ശേഷം സുരക്ഷിതമായി തിരിച്ചു കൊണ്ടുവിടുകയും ചെയ്തെന്ന അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സെഷന്‍സ് കോടതി വിധി പ്രഖ്യാ പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."