HOME
DETAILS

സഊദി ബജറ്റിന് രാജാവിന്റെ അംഗീകാരം; വിദേശികളെ പരക്കെ ബാധിക്കുന്ന തരത്തില്‍ ഫീസുകള്‍

  
backup
December 22, 2016 | 6:22 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

 

റിയാദ്: സഊദി അറേബ്യയുടെ അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റിന് സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവ് അംഗീകാരം നല്‍കി. റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന പ്രത്യേക ക്യാബിനറ്റിലാണ് രാജാവ് ബജറ്റ് അംഗീകരിച്ചത്.

198 ബില്യണ്‍ റിയാല്‍ കമ്മി ബജറ്റാണ് അവതരിപ്പിച്ചത്. കമ്മി ബജറ്റിലും രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനും തൊഴില്‍ പുരോഗതിക്കും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ ബജറ്റ്. വിദേശികളെ പരക്കെ ബാധിക്കുന്ന തരത്തില്‍ ഫീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായാണ് വിവരം.

അടുത്ത വര്‍ഷത്തെ ആകെ ചിലവ് 890 ബില്യണ്‍ റിയാലാണെങ്കിലും 692 ബില്യണ്‍ റിയാല്‍ മാത്രമാണ് വരുമാനം. എണ്ണ വരുമാനത്തില്‍ കൂടി 480 ബില്യണ്‍ റിയാലും എണ്ണയിതര വരുമാനത്തില്‍ നിന്നും 212 ബില്യന്‍ റിയാലുമാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 2016 ല്‍ 297 ബില്യണ്‍ റിയാലിന്റെ കമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2015 ല്‍ ബജറ്റ് കമ്മി ഏറ്റവും ഉയര്‍ന്നതാണെങ്കിലും ഇപ്പോള്‍ ഇത് കറവു വന്നതായും നിയന്ത്രണ വിധേയമായതായും വിലയിരുത്തി. 2015 ല്‍ 367 ബില്യണ്‍ റിയാലും 2016ല്‍ 326 ബില്യണ്‍ റിയാലുമായിരുന്നു കമ്മി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നാലിന പദ്ധതിയോടെ അത് നികത്താന്‍ നടന്ന ശ്രമം ഏറെ വിജയം കണ്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ 297 ബില്യണ്‍ റിയാലായി കുറഞ്ഞതായാണ് കണക്കുകള്‍.

രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ പ്രകൃതി എണ്ണയില്‍ നിന്നുള്ള വരുമാനത്തിനു പുറമെ മറ്റു പല മേഖലകളില്‍ കൂടി വരുമാനം ഉണ്ടാക്കാനാണ് പുതിയ ബജറ്റിലും ഉള്ള പ്രധാന കാര്യം.

2018 ഓടെ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാതെ തന്നെ അഞ്ചു ശതമാനം വാറ്റ് ഏര്‍പ്പെടുത്തുക, 2018 ഓടെ റവന്യൂ വരുമാനം 1 ബില്യണ്‍ ആയി ഉയര്‍ത്തുക, 2019 ഓടെ റവന്യൂ വരുമാനം 24 ബില്യണ്‍ റിയാലും 2020 ഓടെ റവന്യൂ വരുമാനം 44 ബില്യണ്‍ റിയാലും ആക്കി ഉയര്‍ത്താനുമുള്ള കര്‍മ്മ പദ്ധതികളും പുതിയ ബജറ്റില്‍ ഇടം കൊടുത്തിട്ടുണ്ട്.

വിദേശികളെ ഏറെ ദോശകരമായി ബാധിക്കുന്ന നിരവധി പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശികള്‍ക്കു പ്രത്യേക ഫീസുകളും ടാക്‌സും ഏര്‍പ്പെടുത്തിയതായാണ് വിവരം. എന്നാല്‍, ഇതില്‍ വിദേശികളുമായി ബന്ധധപ്പെട്ട കാര്യങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിരപ്പിള്ളി എസ് സി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; 9-ാം ക്ലാസുകാരൻ 10 വയസ്സുകാരന്റെ കാലൊടിച്ചു

Kerala
  •  8 minutes ago
No Image

മാങ്കുളത്ത് കൊടുംവളവിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക്

Kerala
  •  18 minutes ago
No Image

വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച 62-കാരനായ പിതാവ് അറസ്റ്റിൽ

crime
  •  28 minutes ago
No Image

കടലിലേക്ക് അപകടകരമാംവിധം താഴ്ന്ന് എയർ അറേബ്യ വിമാനം; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

uae
  •  35 minutes ago
No Image

പ്രസവാനന്തരം യുവതി മരിച്ച സംഭവം; ചികിത്സാപ്പിഴവെന്ന് കുടുംബം, നിഷേധിച്ച് ആശുപത്രി അധികൃതര്‍

Kerala
  •  36 minutes ago
No Image

പെര്‍ത്തിൽ ഇന്ത്യക്ക് പാളി; ഒന്നാം ഏകദിനത്തിൽ ഓസീസിന് 7 വിക്കറ്റ് ജയം

Cricket
  •  an hour ago
No Image

പെണ്‍കുട്ടികളെ അഹിന്ദുക്കളുടെ വീട്ടില്‍ പോകാന്‍ അനുവദിക്കരുത്, അനുസരിച്ചില്ലെങ്കില്‍ കാല് തല്ലിയൊടിക്കണം: വിവാദ പരാമര്‍ശവുമായി പ്രഗ്യസിങ് താക്കൂര്‍

National
  •  an hour ago
No Image

തേജസ്വി അഹങ്കാരി, ടിക്കറ്റ് നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ചു' ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന് പൊട്ടിക്കരഞ്ഞ് ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ വീടിന്റെ മുന്നില്‍ 

National
  •  2 hours ago
No Image

വരും ദിവസങ്ങളില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  2 hours ago
No Image

ഭാര്യയെ കാണാനില്ലെന്ന് പരാതി; ചോദ്യം ചെയ്യലില്‍ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭര്‍ത്താവ്; അറസ്റ്റ്

Kerala
  •  2 hours ago