HOME
DETAILS

ഇറാനിലുള്ള വിശ്വാസം പൂർണമായും തകർന്നെന്ന് സഊദി അറേബ്യ, പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

  
Web Desk
March 19, 2026 | 1:48 AM

Saudi FM says trust in Iran completely shattered warns of consequences

റിയാദ്: ഇറാനിലുള്ള വിശ്വാസം “പൂർണ്ണമായും തകർന്നിരിക്കുന്നു"വെന്ന് സഊദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ. നിലവിലെ പെരുമാറ്റം തുടരുമ്പോൾ ഇറാനെ ഒരു പങ്കാളിയായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച അറബ്, ഇസ്ലാമിക വിദേശകാര്യ മന്ത്രിമാരുമായി റിയാദിൽ നടന്ന മന്ത്രിതല യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു  പ്രിൻസ് ഫൈസൽ. ഇറാന്റെ പ്രവർത്തനങ്ങൾ അയൽരാജ്യങ്ങളുമായുള്ള യഥാർത്ഥ സംഭാഷണത്തിൽ വിശ്വസിക്കുന്നില്ലെന്നും പകരം സമ്മർദ്ദത്തെയും രാഷ്ട്രീയ, സുരക്ഷാ ബലപ്രയോഗത്തെയും ആശ്രയിക്കുന്നുവെന്നും തെളിയിക്കുന്നുവെന്നും പറഞ്ഞു.

ഇറാന്റെ ഈ ആക്രമണങ്ങൾ “മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്” എന്ന് ഫൈസൽ രാജകുമാരൻ ആരോപിച്ചു. അവ ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് വ്യവസ്ഥാപിതമായ നയത്തിന്റെ ഭാഗമാണെന്ന് സൂചിപ്പിക്കുന്നു. അത്തരം പെരുമാറ്റം നല്ല അയൽപക്ക തത്വങ്ങൾക്കും, അന്താരാഷ്ട്ര കരാറുകൾക്കും, ഇസ്ലാമിക ബന്ധങ്ങൾക്കും വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഗൾഫ് രാജ്യങ്ങൾക്ക് പ്രതികരിക്കാൻ കഴിവില്ലെന്ന് ഇറാൻ വിശ്വസിക്കുന്നുവെങ്കിൽ അത് തെറ്റാണ്,” മേഖലയിലെ രാജ്യങ്ങൾക്ക് അവരുടെ സുരക്ഷ എങ്ങനെ സംരക്ഷിക്കാമെന്നും അവരുടെ താൽപ്പര്യങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്നും അറിയാം, ഇറാന്റെ നയങ്ങൾ പുനഃപരിശോധിക്കാനും മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടുന്ന നടപടികൾ നിർത്തണം, അദ്ദേഹം പരഞ്ഞു. വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കും, സമുദ്ര ഗതാഗതത്തിനുള്ള ഭീഷണികൾക്കും, അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്കും ഉത്തരവാദി ഇറാൻ ആണെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായ തെറ്റായ കണക്കുകൂട്ടലുകൾ തെഹ്‌റാനിൽ രാഷ്ട്രീയവും വിശാലമായതുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഫൈസൽ രാജകുമാരൻ, ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സഊദി അറേബ്യയ്ക്ക് അവകാശമുണ്ടെന്നും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  7 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  7 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  7 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  7 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  7 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  7 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  7 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  7 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  7 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  7 days ago