HOME
DETAILS

പത്രിക സമർപ്പണത്തിൽ ഒന്നാമനാകാൻ പിണറായി വിജയൻ; മുഖ്യമന്ത്രി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

  
March 19, 2026 | 3:43 AM

cm pinarayi vijayan will submit nomination today

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വരണാധികാരി മുൻപാകെ നാമനിർദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിലാണ് മുഖ്യമന്ത്രി എൽഡിഎഫ് സ്ഥാനാർഥിയായി വീണ്ടും ജനവിധി തേടുന്നത്. തലശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് രാവിലെ പതിനൊന്നിന് പിണറായി വിജയൻ പത്രിക നൽകുക. ഇതോടെ 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന ആദ്യത്തെ സ്ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ മാറും.

ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇടത് കോട്ടയായ ധർമ്മടത്ത് കഴിഞ്ഞ രണ്ട് തവണയും നേടിയതിനേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കാനാവുമെന്നാണ് ഇടത് പ്രതീക്ഷ. എന്നാൽ ഭരണ വിരുദ്ധവികാരം മുൻനിർത്തി മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുറക്കാനായിരിക്കും യുഡിഎഫ് ശ്രമം. മുഖ്യമന്തിക്ക് വോട്ടിൽ കുറവുണ്ടായാൽ അത് ജയിക്കുന്നതിന് തുല്യമെന്ന തരത്തിലാകും യുഡിഎഫ് കണക്കുകൂട്ടൽ. 50123 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ പിണറായി വിജയൻ സ്വന്തമാക്കിയത്.

പത്തനാപുരത്തെ ഗാന്ധിഭവൻ അധികൃതരാണ് നാമനിർദേശ പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള തുക മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ, റോഡ് ഷോയോടെ മണ്ഡലത്തിൽ പ്രചാരണത്തിന് മുഖ്യമന്ത്രി തുടക്കമിട്ടിരുന്നു. ഇന്നലെ നടന്ന മണ്ഡലം കൺവെൻഷനിലും അദ്ദേഹം പങ്കെടുത്തിരുന്നു. അടുത്ത ദിവസങ്ങളിൽ മദാലത്തിൽ കൂടുതൽ സജീവമാകുന്നതോടൊപ്പം കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലും മുഖ്യമന്ത്രി എത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  7 days ago
No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  7 days ago
No Image

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

qatar
  •  7 days ago
No Image

മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് 'പുത്തൻ' എന്ന പേരിൽ വിൽപന; ഇൻഡോറിൽ വൻ മാഫിയ സംഘം പിടിയിൽ

National
  •  7 days ago
No Image

കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ തലയിലേക്ക് കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം 

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ച് നാവികന് ദാരുണാന്ത്യം, നാല് പേർക്ക് പരുക്ക്; സഹായവുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്

uae
  •  7 days ago
No Image

പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ

Cricket
  •  7 days ago
No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  7 days ago
No Image

കേരളത്തിൽ മഴ കനക്കുന്നു: ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രത

Kerala
  •  7 days ago
No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  7 days ago