HOME
DETAILS

സ്ഥാനാർഥി നിർണ്ണയത്തിൽ ഹൈക്കമാൻഡ് കടുപ്പിച്ചു; സുധാകരനും അടൂർ പ്രകാശും കടുത്ത അതൃപ്തിയിൽ

  
Web Desk
March 19, 2026 | 2:48 AM

high commands tough stance sudhakaran and adoor prakash deeply unhappy

ഡൽഹി:ഡൽഹിയിൽ നടന്ന സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് പിന്നാലെ കോൺഗ്രസിൽ അനിശ്ചിതത്വം പുകയുന്നു. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്നതോടെ കെ. സുധാകരന്റെയും അടൂർ പ്രകാശിന്റെയും അടുത്ത നീക്കങ്ങൾക്കായി ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിന് പിന്നാലെ കോൺഗ്രസ് ക്യാമ്പുകളിൽ ആശങ്ക പടരുന്നു. പ്രത്യേകിച്ചും കണ്ണൂരിൽ മത്സരിക്കാൻ ഉറച്ചുനിന്ന കെ. സുധാകരൻ എംപി എങ്ങനെ പ്രതികരിക്കും എന്നതിനെച്ചൊല്ലി പാർട്ടി നേതൃത്വം മുൾമുനയിലാണ്.

സുധാകരന്റെ 'പിടിവാശി'; ആശങ്കയിൽ നേതൃത്വം

സീറ്റില്ലാതെ ഡൽഹിയിൽ നിന്ന് മടങ്ങില്ലെന്ന കർശന നിലപാടിലായിരുന്നു കെ. സുധാകരൻ. അർദ്ധരാത്രി വരെ നീണ്ട ചർച്ചകളെ നിരീക്ഷിച്ച അദ്ദേഹം, സീറ്റില്ലെന്ന വാർത്തയോട് "ബാക്കി നാളെ നോക്കാം" എന്ന് മാത്രമാണ് സഹായികളോട് പ്രതികരിച്ചത്. സുധാകരനിൽ നിന്ന് വലിയൊരു പൊട്ടിത്തെറി ഉണ്ടാകുമോ എന്ന ഭയം സംസ്ഥാന നേതാക്കൾക്കിടയിലുണ്ട്. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ ഹൈക്കമാൻഡ് തുടരുകയാണ്.

അടൂർ പ്രകാശും അതൃപ്തിയിൽ

സുധാകരനെപ്പോലെ തന്നെ നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്ന അടൂർ പ്രകാശ് എംപിയും തീരുമാനത്തിൽ കടുത്ത അതൃപ്തിയിലാണ്. ഇരുവരും ചേർന്ന് സമ്മർദ്ദം ചെലുത്തിയെങ്കിലും, എംപിമാർ പാർലമെന്ററി രംഗത്ത് തന്നെ തുടരണമെന്ന നിലപാടിൽ മല്ലികാർജുൻ ഖർഗെ ഉറച്ചുനിന്നു.

തുടക്കം മുതൽ സംസ്ഥാന നേതൃത്വം സ്വീകരിച്ച 'എംപിമാർ വേണ്ട' എന്ന നിലപാടിനൊപ്പം കേന്ദ്രം ഉറച്ചുനിന്നു.പ്രതിഷേധങ്ങൾ താത്കാലികമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാമെന്നുമാണ് ഹൈക്കമാൻഡിന്റെ കണക്കുകൂട്ടൽ.സുധാകരനെപ്പോലൊരു മുതിർന്ന നേതാവ് പരസ്യമായി രംഗത്തെത്തിയാൽ അത് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്ക താഴെത്തട്ടിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ച് നാവികന് ദാരുണാന്ത്യം, നാല് പേർക്ക് പരുക്ക്; സഹായവുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്

uae
  •  7 days ago
No Image

പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ

Cricket
  •  7 days ago
No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  7 days ago
No Image

കേരളത്തിൽ മഴ കനക്കുന്നു: ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രത

Kerala
  •  7 days ago
No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  7 days ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  7 days ago
No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  7 days ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  7 days ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  7 days ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  7 days ago