HOME
DETAILS
MAL
വടക്കാഞ്ചേരി പീഡനം: യുവതി നല്കിയ ഹരജി തള്ളി
backup
December 22 2016 | 18:12 PM
വടക്കാഞ്ചേരി : പീഡനക്കേസിലെ ഇര അന്വേഷണ സംഘത്തിനെതിരേ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. അന്വേഷണത്തിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി 17ന് കോടതിയെ സമീപിച്ചത്. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ കേസില്‍ ഇടപെടാനാവില്ലെന്ന് വാദത്തിനിടയില്‍ കോടതി വ്യക്തമാക്കി.
അന്വേഷണ സംഘം കൃത്യമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ട്. പരാതിക്കാരിക്ക് വേണമെങ്കില്‍ സ്വകാര്യ അന്യായം സമര്‍പ്പിക്കാമെന്നും മജിസ്ട്രേറ്റ് കെ.എം ശ്രീദേവി പറഞ്ഞു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് ഹരജി ഇന്നലെ പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."