HOME
DETAILS

മാധ്യമപ്രവര്‍ത്തകന്‍ പി.ജിബിനെ സുഹൃദ്‌സംഘം അനുസ്മരിച്ചു

  
backup
December 23 2016 | 00:12 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf



കോഴിക്കോട്: ഒരുവര്‍ഷം മുമ്പ് വിനോദയാത്രയ്ക്കിടെ അരീപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പതങ്കയത്ത് മുങ്ങി മരിച്ച ദീപിക സീനിയര്‍ റിപ്പോര്‍ട്ടര്‍ പി. ജിബിനെ സുഹൃദ്‌സംഘം അനുസ്മരിച്ചു. ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സംബന്ധിച്ചു. വായനക്കാരന്‍ ആരാണെന്നും അവരുടെ ആവശ്യമെന്താണെന്നും അറിഞ്ഞാണ് എഴുത്തുകാര്‍ പെരുമാറേണ്ടതെന്ന് 'എഴുത്ത്, വായന, സമൂഹം' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
ഗുട്ടന്‍ബര്‍ഗിന്റെ കാലം മുതല്‍ അഞ്ച് നൂറ്റാണ്ട് നിലനിന്നുപോന്ന എഴുത്ത്‌വായന സംസ്‌കാരത്തിന് ഇപ്പോള്‍ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ എഴുതുന്നവരേക്കാള്‍ വിവരം പലപ്പോഴും വായിക്കുന്നവര്‍ക്ക് ഉള്ളതായി മറുപടി എഴുത്തുകളില്‍ നിന്ന് വ്യക്തമാകും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മലയോര താമസക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും കോടഞ്ചേരിയില്‍ വീടുതകര്‍ന്നവരെ കുറിച്ചുമെല്ലാം പി.ജിബിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ക്ക് പ്രതികരണമുണ്ടാവുകയും ചെയ്തത് അവ വായനക്കാരന്റെ അഭിരുചി അറിഞ്ഞുള്ളതായത് കൊണ്ടാണെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.
പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍.രാജേഷ്, ഫാദര്‍ ജോയ്‌സ് വയലില്‍, സജീവന്‍ കല്ലേരി, എസ്. ശ്രീശാന്ത്, പി.വി.ജീജോ, രമേശ് കോട്ടൂളി, ബൈജു ബാപ്പുട്ടി, എ.കെ.ശ്രീജിത്ത്, എസ്.ജയകൃഷ്ണന്‍, എസ്.കെ.രാജേഷ് ഗുരുക്കള്‍, പി സുബീഷ് എന്നിവര്‍ ജിബിനെ അനുസമരിച്ചു. ജിബിന്റെ അച്ഛന്‍ പി.ബാബു മുഖ്യാതിഥി ജേക്കബ് തോമസിനുള്ള ഉപഹാരം സമര്‍പ്പിച്ചു. സുനില്‍ബേബി തയ്യാറാക്കിയ 'ജിബിന്‍ ഒരു ഓര്‍മ' ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ പൊലിസിന്റെ ഹണി ട്രാപ്പിൽ കുടുങ്ങി സ്ഥിരം കുറ്റവാളി; പൊലിസിൻ്റെ സിനിമാ സ്റ്റൈൽ അറസ്റ്റ്

crime
  •  5 days ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിനിടെ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്; വിവേക് ഹാജരായില്ല,രേഖകള്‍ പുറത്ത് 

Kerala
  •  5 days ago
No Image

തിരുവനന്തപുരത്ത് ക്രൂര കൊലപാതകം; മരുമകൻ അമ്മാവനെ തല്ലിക്കൊന്നു, പ്രതി പിടിയിൽ

crime
  •  5 days ago
No Image

ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  5 days ago
No Image

പേരാമ്പ്ര സംഘര്‍ഷം; പൊലിസ് വാദം പൊളിയുന്നു; ഷാഫി പറമ്പിലിനെ ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

ബഹ്‌റൈൻ: 16.5 ലക്ഷം രൂപയുടെ സ്വർണം വാങ്ങി, ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തിയെന്ന് പറഞ്ഞു വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ നല്‍കി; പ്രവാസി യുവതി അറസ്റ്റില്‍

bahrain
  •  5 days ago
No Image

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ മകൻ ഹരിയാന U19 ടീമിൽ; വൈകാരിക കുറിപ്പുമായി വീരേന്ദർ സെവാഗ്

Cricket
  •  5 days ago
No Image

പേരാമ്പ്ര സംഘർഷം; ഷാഫി പറമ്പിൽ എംപിക്കെതിരെ കേസ്,പൊലിസിനെ ആക്രമിച്ചെന്ന് എഫ്ഐആർ, എൽഡിഎഫ് പ്രവർത്തകർക്കെതിരേയും കേസ്

Kerala
  •  5 days ago
No Image

ഗസ്സ വംശഹത്യയെ അനുകൂലിച്ച വലതുപക്ഷ വാദി; മരിയക്ക് സമാധാന നൊബേലോ?

International
  •  5 days ago
No Image

തിരികെ ജീവിതത്തിലേക്ക്; ഗസ്സ വെടിനിർത്തൽ പ്രാബല്യത്തിൽ, 250 തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്റാഈൽ; റഫ അതിർത്തി തുറക്കും

International
  •  5 days ago

No Image

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉയര്‍ത്തിയ പതാക പൊലിസ് അഴിപ്പിച്ചു; നടപടി സംഘപരിവാര്‍ പരാതിക്ക് പിന്നാലെ

Kerala
  •  6 days ago
No Image

യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം ഒക്ടോബർ 12 മുതൽ; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ മന്ത്രാലയം

uae
  •  6 days ago
No Image

പേരാമ്പ്ര യു ഡി എഫ് - സിപിഐഎം സംഘർഷം: ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺ​ഗ്രസ്; സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ പൊലിസ് ലാത്തിവീശി

Kerala
  •  6 days ago
No Image

ഉയർന്ന വരുമാനക്കാർക്കുള്ള വ്യക്തിഗത ആദായ നികുതി; തീരുമാനത്തിൽ മാറ്റം വരുത്തില്ലെന്ന്, ഒമാൻ

oman
  •  6 days ago