നിളയിലെ നീരൊഴുക്ക് നിലച്ചു; ഇനി പച്ചക്കറി കൃഷിയുടെ കാലം
ആനക്കര: നിളയില്‍ നീരൊഴുക്ക് നിലച്ചതോടെ പച്ചക്കറി കൃഷി തുടങ്ങി.കടുത്ത വേനല്‍ വരുന്നതിന്റെ മുന്നറിയിപ്പെന്നോണമാണ് ഇപ്പോള്‍ നിള വറ്റി തുടങ്ങിയത്. ഇതോടെ പച്ചക്കറി കൃഷിക്ക് തുടക്കമായി. ഒന്നരാള്‍പൊക്കത്തിലുളള പുല്ലുകള്‍ വെട്ടിമാറ്റിയാണ് ഇപ്പോള്‍ പുഴയിലെ ചളിയുളള ഭാഗങ്ങളില്‍ പച്ചക്കറി കൃഷിക്കായി തടമെടുക്കലും തൈനടലും നടക്കുന്നത്. കടുത്ത ജലക്ഷാമമുണ്ടകുമെന്നറിഞ്ഞു കൊണ്ടാണ് ഇപ്പോള്‍ കരയില്‍നിന്ന് മാറി വെള്ളത്തോട് ചേര്‍ന്നുളള പ്രദേശത്ത് കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറായിട്ടുളളത്.
മുന്‍ വര്‍ഷങ്ങളില്‍ പുഴയില്‍ ചെറിയ കുഴിയെടുത്താണ് കൃഷിക്കാവശ്യമായി വെള്ളം മുക്കികൊണ്ടു പോയി നനച്ചിരുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നിള നേരത്തെ വറ്റിയതാണ് കൃഷി നേരത്തെ ആരംഭിക്കാന്‍ കാരണം. പട്ടാമ്പി മുതല്‍ കുറ്റിപ്പുറം വരെയുള്ള പുഴയോരത്തെല്ലാം വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. പുഴയിലെ മണല്‍ നീക്കി ചളി വരുന്ന ഭാഗങ്ങളിലാണ് കൃഷി ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം നല്ല വിളവും നല്ല വിലയും ലഭിച്ചതിനാല്‍ കൂടുതല്‍ പേര്‍ കൃഷി ചെയ്യാനായി എത്തിയിട്ടുണ്ട്. വെള്ളരി, മത്തന്‍, കുംബളം, പടവലം, വെണ്ട, പയര്‍, തണ്ണിമത്തന്‍, മധുരക്കിഴങ്ങ്, എന്നിവയെല്ലാം പുഴയില്‍ കൃഷിചെയ്യുന്നുണ്ട്. ഇതിലു പുറമെ നെല്ലും ചെറിയതോതില്‍ കൃഷിചെയ്യുന്നുണ്ട്. പുഴയോരത്തിനു പുറമെ കൃഷി ചെയ്യാതെ കിടക്കുന്ന പാട ശേഖരത്തും കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തും വ്യാപകമായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ഒട്ടുമിക്ക കൃഷിഭവനുകളിലും വിത്തുകള്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."