സമസ്ത ബഹ്‌റൈന്‍ മെഡിക്കല്‍ ക്യാംപ് ഇന്ന്
മനാമ: സമസ്ത ബഹ്‌റൈന്‍ കമ്മിറ്റി ശിഫാ അല്‍ ജസീറയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഏകദിന മെഡിക്കല്‍ ക്യാംപ് ഇന്ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടക്കും.
ശിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററിലെ പ്രമുഖ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന മെഡിക്കല്‍ ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടോടെ ശിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്റില്‍ തുടര്‍ ചികിത്സക്ക് അവസരമുണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ആരംഭിക്കുന്ന മെഡിക്കല്‍ ക്യാംപ് വൈകീട്ട് അ്ഞ്ചു മണി വരെ നീണ്ടു നില്‍ക്കും.
രണ്ട് സെഷനുകളിലായി നടക്കുന്ന ക്യാംപിന്റെ പ്രഥമ സെഷനില്‍ ശിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററിലെ ഡോ.കുഞ്ഞിമൂസ (ശിശുരോഗ വിദഗ്ദന്‍), ഡോ.ആഇശ (ഗൈനക്കോളജിസ്റ്റ്), ഡോ. ശിഹാന്‍(ദന്തരോഗ വിദഗ്ദന്‍), ഡോ. റോബിന്‍ (ജന.ഫിസിഷ്യന്‍) എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്നു നടക്കുന്ന 'ഡോക്ടര്‍ ലൈവ് സെഷനില്‍ 'ാളസ്‌ട്രോള്‍, പ്രമേഹം എങ്ങിനെ നിയന്ത്രിക്കാം' എന്ന വിഷയത്തില്‍ പ്രമുഖ ഡയബറ്റോളജിസ്റ്റ് ഡോ.അശോക് ചെറിയാന്റെ ക്ലാസും സംശയ നിവാരണവും നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സെഷനില്‍ സദസ്സിന് ഡോക്ടറുമായി നേരിട്ട് സംവദിക്കാനും സംശയ നിവാരണങ്ങള്‍ നടത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +97339533273, 39128941 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."