HOME
DETAILS

'ഷോപ്പ് ബഹ്‌റൈന്‍ 2017' ജനുവരി 19 മുതല്‍ 

  
backup
December 23, 2016 | 6:30 AM

%e0%b4%b7%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-2017-%e0%b4%9c%e0%b4%a8%e0%b5%81%e0%b4%b5%e0%b4%b0%e0%b4%bf

മനാമ: ബഹ്‌റൈനില്‍ വര്‍ഷം തോറും നടന്നു വരുന്ന 'ഷോപ്പ് ബഹ്‌റൈന്‍' ഷോപ്പിങ് ഉത്സവം ഇത്തവണ 2017 ജനുവരി 19 മുതല്‍ ബഹ്‌റൈന്‍ ബേയില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി തംകീനിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ ഷോപ്പിംഗ് മഹോത്സവം ഫെബ്രുവരി 18 വരെ നീണ്ടു നില്‍ക്കും.

ഷോപ്പിങ് ഫെസ്റ്റിവെലിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കുന്നുണ്ട്. 13 കാറുകളും 70000 ദിനാര്‍ വില വരുന്ന സമ്മാനങ്ങളും അടങ്ങിയതാണ് സമ്മാനങ്ങള്‍. ഒരു മാസം വരെ നീണ്ടു നില്‍ക്കുന്ന ഷോപ്പ് ബഹ്‌റൈനില്‍ ഫെസ്റ്റിവെല്‍ സിറ്റിയും ടേസ്റ്റ് ടൂറും ഏറെ ആകര്‍ഷകമാകുമെന്നും സംഘാടര്‍ അറിയിച്ചു.

ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിലുള്ള റെസ്റ്റോറന്റുകളെ പങ്കെടുപ്പിച്ചാണ് ടേസ്റ്റ് ടൂര്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ഫെസ്റ്റിവെലും വന്‍ വിജയമായിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയായി വരുന്ന മൂന്നാമത് ഫെസ്റ്റിവെലും വിജയമായിരിക്കുമെന്നും വിനോദ സഞ്ചാര മേഖലയെയും റീട്ടെയിലും ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ശൈഖ് ഖാലിദ് ബിന്‍ ഹുമൂദ് ആല്‍ ഖലീഫ പറഞ്ഞു.

കുടുംബങ്ങള്‍ക്കും വിവിധ പ്രായക്കാര്‍ക്കുമുള്ള പരിപാടികളും ഒരുക്കുന്നുണ്ട്. ഫെസ്റ്റിവെല്‍ സിറ്റിയുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടും. 14000 ചതുരശ്ര മീറ്ററില്‍ 16 ദിവസങ്ങള്‍ നീളുന്നതായിരിക്കും ഫെസ്റ്റിവെല്‍ സിറ്റി.

വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ ബഹ്‌റൈന്‍ ഓഫിസ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറമെ ബ്രിട്ടന്‍, ചൈന, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ടൂറിസം പ്രൊമോഷന്‍ ഓഫിസുകളെന്ന് ശൈഖ് ഖാലിദ് ബിന്‍ ഹുമൂദ് ആല്‍ ഖലീഫ പറഞ്ഞു.

ബഹ്‌റൈന്‍ സന്ദര്‍ശിക്കാനത്തെുന്നവര്‍ക്ക് ഈ ഓഫിസുകള്‍ പ്രത്യേക റേറ്റുകള്‍ നല്‍കും. സ്വയം ടിക്കറ്റും താമസ സൗകര്യവും ഏര്‍പ്പാടാക്കുമ്പോള്‍ ചെലവു വരുന്നതിനേക്കാള്‍ 40 ശതമാനം കുറവില്‍ വരെയുള്ള പാക്കേജ് തയാറാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ഇതുസംബന്ധിച്ച് ട്രാവല്‍ ഏജന്‍സികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. 2018ഓടെ ശരാശരി ഒരു വിനോദ സഞ്ചാരി പ്രതിദിനം ചെലവഴിക്കുന്ന തുക 136 ദിനാറാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം: മരണസംഖ്യ 9 ആയി, 30 പേർക്ക് പരിക്ക്

National
  •  15 minutes ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു 

Kerala
  •  29 minutes ago
No Image

യുഎസില്‍ താരിഫ് വെട്ടിക്കുറച്ച് ട്രംപ് : ബീഫിനും കോഫിക്കും പുറമേ നേന്ത്രപ്പഴമടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് വില കുറയും

International
  •  an hour ago
No Image

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തും അടിച്ചു, കവിളിൽ കടിച്ചു: 30-കാരൻ അറസ്റ്റിൽ

crime
  •  an hour ago
No Image

പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

crime
  •  2 hours ago
No Image

സുഡാനിലേക്ക് ആയുധക്കടത്തിന്: യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി; പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യും

uae
  •  2 hours ago
No Image

മോദിയെയും,സ്റ്റാലിനെയും,മമതയെയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; സ്വന്തം കാര്യത്തിൽ വൻ പരാജയമായി പ്രശാന്ത് കിഷോർ

National
  •  2 hours ago
No Image

ബിഹാറിലെ ബി.ജെ.പി വിജയം എസ്.ഐ.ആറിന്റേത്

National
  •  2 hours ago
No Image

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

Kerala
  •  2 hours ago
No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  3 hours ago