നെടുമ്പാശേരി അന്താരാഷ്ട വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കണമെന്ന്
മുവാറ്റുപുഴ: കേരളത്തിന്റെ വികസനത്തിന് അടിത്തറ പാകിയ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മരണ നിലനിര്‍ത്തുന്നതിന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനതാവളത്തിന് കെ.കരുണാകരന് സ്മാരക അന്താരാഷ്ട്ര വിമാനതാവളമെന്ന് നാമകരണം ചെയ്യണമെന്ന് മുവാറ്റുപുഴയില്‍ നടന്ന കെ.കരുണാകരന് അനുമരണ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
നെടുമ്പാശേരിയില്‍ വിമാന താവളം എന്ന ആശയം കൊണ്ട് വന്ന് നടപ്പാക്കിയത് കെ.കരുണാകരനായിരുന്നു. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണന്ന് അനുസ്മരണ സമ്മേളനം വിലയിരുത്തി.മുവാറ്റുപുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.കരുണാകരന് സപ്തതി സ്മാരക ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി.എക്സിക്യൂട്ടീവ് അംഗം അഡ്വ.വര്‍ഗീസ് മാത്യം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.എന്‍.രമേശ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി.ജനറല്‍ സെക്രട്ടറി പി.പി.എല്‍ദോസ് ,ഡി.സി.സി.അംഗം പി.എസ്.ഏ.ലത്തീഫ് ,പി .എസ്.സലിം ഹാജി, അഡ്വ.പി.എം.റഫീക്ക്, കെ.ഏ.അബ്ദുള്‍ സലാം, പി.എം.സലിം ,മുഹമ്മദ് ചെറുകപ്പിളളി, ജോര്‍ജ് തോട്ടം, കെ.എസ്.കബീര്‍, തോമസ് ഡിക്രൂസ്, ജിനു മടേക്കല്‍, ജയ്സണ്‍ തോട്ടത്തില്‍ ,സി.എച് സൈനുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."