HOME
DETAILS

കഞ്ചാവ് വില്‍പന: മൂന്നുപേര്‍ പിടിയില്‍

  
backup
December 24, 2016 | 2:17 AM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%aa

വൈക്കം: കഞ്ചാവ് വില്‍പ്പന നടത്തിവന്ന മൂന്നു പേരെ എക്‌സൈസ് പിടികൂടി. വൈക്കം എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.എസ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഉദയനാപുരം സ്വദേശി ആദര്‍ശ് ജമനീന്ദ്രന്‍, പൂഴിക്കോലുകാരായ മഹേഷ് തങ്കച്ചന്‍, സലിത് മാത്യു എന്നിവരാണ് പിടിയിലായത്.
വൈക്കം ബീച്ച്, പാലാംകടവ്, മണകുന്നം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കച്ചവടം. ഇവരില്‍നിന്നും 11 പൊതി കഞ്ചാവും ഒരു മോട്ടോര്‍ ബൈക്കും പിടിച്ചെടുത്തു. ബീച്ച് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തമ്പടിച്ചിരുന്ന സ്‌ക്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൊബൈല്‍ ഫോണിലൂടെ സന്ദേശങ്ങള്‍ കൈമാറിയാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്.
മണകുന്നം വാക്കയില്‍ ക്ഷേത്രപരിസരത്ത് വാഹനപരിശോധന നടത്തവേ നിര്‍ത്താതെ പോയ വാഹനം പിന്‍തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ എക്‌സൈസ് സംഘം പരിശോധന കര്‍ശനമാക്കിയിരുന്നു. തുടര്‍ന്നും പരിശോധനകള്‍ ശക്തമായി തുടരുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി ജയലാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മരായ സി.ജി ജ്യോതി, അജയകുമാര്‍, കെ.ജെ റാഫേല്‍, വി.എസ് കണ്‍മണികുട്ടന്‍, കെ.എം അഭിലാഷ്, വി.എസ് മണിക്കുട്ടന്‍, എ.പി ബാലചന്ദ്രന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago