HOME
DETAILS

വള്ളുവനാട്ടിലെ ഉത്സവങ്ങള്‍ക്ക് ഇന്ന് കുന്നത്ത്കാവില്‍നിന്ന് തുടക്കമാകും

  
backup
December 26 2016 | 20:12 PM

%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%81%e0%b4%b5%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99

 

ആനക്കര: കപ്പൂര്‍ പഞ്ചായത്തിലെ കൊളളനൂര്‍ കുന്നത്ത് കാവ് ക്ഷേത്രത്തിലെ താലപ്പൊലിഇന്ന്‌നടക്കും. ഈ ഉത്സവത്തോടെയാണ് വളളുവനാട്ടിലെ ഉത്സവങ്ങള്‍ക്ക് തുടക്കമാകുക. . കുന്നത്തു നിന്നു എടുത്ത് മുളയില്‍ അവസാനിക്കുക എന്ന ചൊല്ലു തന്നെ വള്ളുവനാട്ടിലുï്. പിന്നിട് മുളയങ്കാവ് താലപ്പൊലിയോടെയാണ് വള്ളുവനാട്ടിലെ ഉത്സവങ്ങള്‍ക്ക് സമാപനമാകുന്നത്.
ഇനിയങ്ങോട്ട് വളളുവനാടിന് ഉത്സവമാണ്. പരശുരാമന്‍ പ്രതിഷ്ഠിച്ച നൂറ്റെട്ട് കാവുകളാല്‍ സമൃദ്ധമായ വളളുവനാട്ടിലെ കര്‍ഷകഗ്രാമങ്ങളില്‍ നാട്ടുത്സവങ്ങള്‍ക്ക് ഇതോടെ കൊടിയേറിത്തുടങ്ങി. ഉത്സ്ങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായി നിളാതടത്തിലെ പാടശേഖരങ്ങള്‍ കൊയ്തുകഴിയാറായി. മണ്ഡലമാസം പിറക്കുന്നതോടെ തുടങ്ങുന്ന അയ്യപ്പന്‍വിളക്കുത്സവങ്ങളോടെയാണ് ക്ഷേത്ര മുറ്റങ്ങള്‍ ഉണരുന്നത്.
ഉരുക്കളെ കാത്ത് ഇരുവിളകള്‍ കെടാതെ നോക്കി നല്ല വിളവ് തന്ന തട്ടകത്തെ നല്ലമ്മയ്ക്ക് ഇന്നുത്സവമാണ്. താന്‍ നട്ട നുരികളില്‍ നിന്ന് നൂറുമേനി കൊയ്ത കര്‍ഷകനിന്നുത്സവമാണ്. വ്യത്യസ്തമായ ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുï്. വളളുവനാട്ടിലെ ഉത്സവങ്ങള്‍ക്ക് ജാതിമത ഭേദമില്ല.
എല്ലാവിഭാഗക്കാരുടെയും കൂട്ടായ്മയുടെ കരുത്തിലാണ് ഓരോ നാട്ടുത്സവങ്ങളും നടക്കുന്നത്. ഒത്തൊരുമയുടെ പൂരംകൂടിയാണിത്. നാടും വീടും വിട്ട് മറുനാടുകളില്‍ ജീവിതം നയിക്കുന്നവര്‍ക്ക് സ്വന്തം തട്ടകത്തെ പൂരം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരോര്‍മ്മയാണ്. ഓണവും വിഷുവും മറ്റ് ആറുതികളും മാറ്റിവെച്ച് ദേശത്തെ പൂരത്തിനാണവര്‍ നാട്ടിലെത്തുക.
കുടുംബത്തോടൊത്തുചേരാനും ഗതകാലസ്മരണകള്‍ പങ്കുവെയ്ക്കുവാനും ഉളള നേരംകൂടിയാണവര്‍ക്ക് പൂരക്കാലം. തൃത്താല,പട്ടിത്തറ, കൂടല്ലുര്‍, പട്ടാമ്പി കൂറ്റനാട്, കുമരനെല്ലൂര്‍ മേഖലകളില്‍ താലപ്പൊലികള്‍ക്കാണ് പ്രാധാന്യം. കല്ലടത്തൂര്‍ദേവിക്ഷേത്രം, വേങ്ങശ്ശേരി, മുക്കാരത്തിക്കാവ്, എളവാതില്‍ക്കല്‍, ആമക്കാവ്, പുല്ലാനിക്കാവ്, മുലയംപറമ്പ് മുലളയംക്കാവ് തുടങ്ങിയ താലപ്പൊലികള്‍ പ്രസിദ്ധമാണ്. വളളുവനാട്ടില്‍ ഏറെ പ്രിയങ്കരം വെടിക്കെട്ടു തന്നെയാണ്.ഇത്തവണ വെടിക്കെട്ടുകളുടെ കാര്യത്തില്‍ ഇതുവരെയും തീരുമാനങ്ങള്‍ ഔന്നും ലഭിച്ചിട്ടില്ല.
പ്രസിദ്ധമായ പല ക്ഷേത്രങ്ങളിലും ഇത്തവണ ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് ഉïാകില്ല. വെടിക്കെട്ട് കാണാന്‍ വേïിയാണ് വളളുവനാട്ടിലെ ഉത്സവങ്ങള്‍ക്കെല്ലാം വന്‍ ആള്‍ക്കൂട്ടമുïാകുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  24 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  24 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  24 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  24 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  24 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  24 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  24 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  24 days ago