സമീറിന്റെ ജൈവ പച്ചക്കറി തോട്ടം മന്ത്രി പി തിലോത്തമന്‍ സന്ദര്‍ശിച്ചു
പൂച്ചാക്കല്‍:ഹോട്ടലുകളില്‍ ജൈവ പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍.
യുവകര്‍ഷക അവാര്‍ഡ് നേടിയ പാണാവള്ളി പത്താം വാര്‍ഡ് സമീര്‍ മന്‍സിലില്‍ സമീറിന്റെ വീട്ടിലെത്തി ജൈവപച്ചക്കറി തോട്ടം സന്ദര്‍ശിക്കുകയും വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹോട്ടലുകളില്‍ പ്രത്യേകം ബോര്‍ഡുകള്‍ സ്ഥാപിച്ച് ഭക്ഷ്യ വിഭവങ്ങള്‍ വിതരണം ചെയ്തുകൊണ്ട് കേരളത്തെ പൂര്‍വ്വകാല ജൈവപച്ചക്കറി ചൈതന്യം കൈവരിക്കണമെന്നും ഇതിനായി ഹരിത മിഷന്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്നും 35 കര്‍ഷകര്‍ അടങ്ങുന്ന സംഘം സമീറിന്‍െ കൃഷിത്തോട്ടം സന്ദര്‍ശിക്കാനെത്തിയതിന്റെ പിന്നാലെയാണ് മന്ത്രിയുടെ സന്ദര്‍ശനം.
കൃഷി നനക്കുന്നതിന് മോട്ടോര്‍ സ്വിച്ച് ഓണ്‍ ചെയ്താല്‍ ഓരോന്നിന്റെ ചുവട്ടിലും ഒരേ സമയം കൃത്യമായി വെള്ളം എത്തുന്ന ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പയര്‍, പാവല്‍, വെണ്ട, വഴുതന, ചീര, പച്ചമുളക്, കാന്താരി, കാപ്‌സികം, ബജി മുളക്, പപ്പായ, വാഴ, ചേമ്പ്, ചേന, കാബേജ്, ക്വാളിഫ്‌ലവര്‍ തുടങ്ങി എല്ലാ വിധ കൃഷിയും സമീറിന്‍െ തോട്ടത്തിലുണ്ട് . ഇതില്‍ ചിലതൊക്കെ ഗ്രോ ബാഗിലാണ് കൃഷി ചെയ്തിട്ടുള്ളത്. കൃഷിയില്‍ സമീറിന്റെ ഭാര്യ ഷബ്‌നയും ഉമ്മാ സഅദൂനത്തും സഹായത്തിനുണ്ട്.പരേതനായ പിതാവ് അബൂബക്കറില്‍ നിന്നാണ് ജൈവ കൃഷിരീതി സമീര്‍ കരസ്ഥമാക്കിയത്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുതലത്തില്‍ ജൈവ കൃഷിക്കുള്ള യുവകര്‍ഷക അവാര്‍ഡ് നിരവധി തവണ നേടിയിട്ടുണ്ട്. ഇത്തവണ ജില്ലാ തലത്തില്‍ തന്നെ മത്സരത്തിന് തയാറെടുത്താണ് കൃഷി രീതിയും പരിഭോഷിപ്പിക്കുന്നത്.സി.പി.ഐ.ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.ഡി.സുരേഷ്ബാബു,സി.പി.ഐ. അരൂര്‍ ഈസ്‌റ് മണ്ഡലം സെക്രട്ടറി, കെ.കെ.പ്രഭാകരന്‍,പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ,ബ്ലോക്ക് അംഗം മേഘാ വേണു,പഞ്ചായത്ത് അംഗം വിജിമോള്‍,പ്രതീപ് കൂടക്കല്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."