HOME
DETAILS

'ജനാധിപത്യത്തിന്റെ വായന, വായനയുടെ ജനാധിപത്യം'

  
backup
December 27, 2016 | 3:10 PM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8

ജിദ്ദ: പുസ്തകാവതരണവും സാഹിത്യചര്‍ച്ചയുമായി 'ചില്ല'യുടെ ഡിസംബര്‍ വായന സര്‍ഗാത്മകമായി. 'ജനാധിപത്യത്തിന്റെ വായന, വായനയുടെ ജനാധിപത്യം' എന്ന ശീര്‍ഷകത്തില്‍ നടന്ന പരിപാടിയില്‍ വായനയും എഴുത്തും ആധിപത്യശാസനകളില്‍ പെട്ട് പരിമിതിപ്പെടുകയും, വായന സ്വതന്ത്രവും വൈവിധ്യപൂര്‍ണവുമല്ലാതാകുകയും ചെയ്യുന്ന വര്‍ത്തമാന കാലത്തിന്റെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തത്.

ജെ.ദേവികയുടെ 'കുലസ്ത്രീയും ചന്തപെണ്ണും ഉണ്ടായതെങ്ങെനെ?' എന്ന പുസ്തകം അവതരിപ്പിച്ചുകൊണ്ട് ഷംല ചീനിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സുനില്‍ കുമാര്‍ ഏലംകുളം ('സാപിയന്‍സ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍ കൈന്‍ഡ്' യുവാല്‍ നോഹ ഹരാരി), പ്രിയ സന്തോഷ് ('വിശുദ്ധപാപങ്ങളുടെ ഇന്ത്യ'അരുണ്‍ എഴുത്തച്ഛന്‍), ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ ('അലാഹയുടെ പെണ്‍മക്കള്‍'സാറാ ജോസഫ്), അനിത നസീം ('ഹെസ്തിയ'നാസു), ജയചന്ദ്രന്‍ നെരുവമ്പ്രം ( 'നാനാര്‍ത്ഥങ്ങള്‍ സമൂഹം, ചരിത്രം, സംസ്‌കാരം' സുനില്‍ പി. ഇളയിടം) എന്നിവര്‍ വായനാനുഭവം പങ്കിട്ടു.

തുടര്‍ന്ന് നടന്ന സര്‍ഗസംവാദത്തില്‍ എം.ഫൈസല്‍ വിഷയം അവതരിപ്പിച്ചു. എഴുത്ത് എഴുത്തുകാരന്റെ പക്ഷത്തുനിന്ന് ഏകാധിപത്യപരമായ സര്‍ഗാത്മകതയാകുമ്പോള്‍ തന്നെ വായനക്കാര്‍ക്ക് അതിനെ ഭാവനാപൂര്‍വ്വം വൈവിധ്യസമ്പന്നമാക്കാനാകും എന്ന അഭിപ്രായം ഉയര്‍ന്നു. ഓരോ വായനക്കാരനും ആത്യന്തികമായി ഉള്ളില്‍ ഓരോ എഴുത്തുകാരനാണ് എന്നത് ഒരു വസ്തുതയാണ് എന്ന വീക്ഷണവും ചര്‍ച്ച ചെയ്യപ്പെട്ടു. ആര്‍.മുരളീധരന്‍, ബീന, ജയചന്ദ്രന്‍ നെരുവമ്പ്രം, ആര്‍.സുരേഷ് ബാബു, ഷക്കീബ് കൊളക്കാടന്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

ശമീം താളാപ്രത്ത്, അഖില്‍ ഫൈസല്‍, അബ്ദുല്‍ സലാം, നജ്മ. ഐ.കെ, നിഷാത്ത്.പി, ഫാത്തിമ സഹ്‌റ, നൗഫല്‍ പാലക്കാടന്‍, നാസര്‍ കാരന്തൂര്‍, റഫീഖ് പന്നിയങ്കര, എ.പ്രദീപ് കുമാര്‍, വിപിന്‍, സഫ്തര്‍, മുഹമ്മദ് കുഞ്ഞി ഉദിനൂര്‍,അന്‍വര്‍ പി.വി, സിറാജുദ്ദീന്‍, സമീഷ് സജീവന്‍ എന്നിവര്‍ സംബന്ധിച്ചു. ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൗഷാദ് കോര്‍മത്ത് മോഡറേറ്ററായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷയിൽ വിജയിച്ചതിനു പിന്നാലെ ആഡംബര കാറുകളുമായി അഭ്യാസപ്രകടനം; മലയാളി വിദ്യാർഥികളെ നാടുകടത്താൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  3 days ago
No Image

ഓസ്‌ട്രേലിയ കീഴടക്കി; പുതു ചരിത്രമെഴുതി ഗംഭീറിന്റെ പഴയ പടയാളി

Cricket
  •  3 days ago
No Image

ദുബൈയിലെ സ്വർണ്ണ വിപണിയിൽ റെക്കോർഡ് കുതിപ്പ്; 2025-ൽ നിക്ഷേപകർക്ക് ഉണ്ടായത് വമ്പൻ ലാഭം

uae
  •  3 days ago
No Image

ഞാനല്ല, എപ്പോഴും മികച്ച താരമായി തുടരുന്നത് അദ്ദേഹമാണ്: എംബാപ്പെ

Football
  •  3 days ago
No Image

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രോഗികള്‍ മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി

Kerala
  •  3 days ago
No Image

അവൻ ഇന്ത്യൻ ടീമിന്റെ വാതിലിൽ മുട്ടുന്നില്ല, അടിച്ച് തുറക്കുകയാണ് ചെയ്യുന്നത്: അശ്വിൻ

Cricket
  •  3 days ago
No Image

സി.സി.ടി.വി അടിച്ചുതകര്‍ത്തു, പക്ഷേ മുഖം പതിഞ്ഞു; മട്ടന്നൂരിലെ വീട്ടില്‍ നിന്ന് 10 പവനും പണവും മോഷ്ടിച്ച പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

'നോര്‍ത്ത് ഇന്ത്യന്‍ ആവുക എന്നത് കുറ്റമല്ല, ഞങ്ങള്‍ ഇന്ത്യക്കാര്‍' അഞ്ജല്‍ ചക്മയുടെ കൊലപാതകത്തില്‍ പ്രതിഷേധ ജ്വാല തെളിച്ച് ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍

National
  •  3 days ago
No Image

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലാന്‍ഡിലെ ബാറില്‍ വന്‍ സ്ഫോടനം, തീപിടിത്തം; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  3 days ago
No Image

ശബരിമലയില്‍ വന്‍കൊള്ള; പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണം കവര്‍ന്നുവെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട്

Kerala
  •  3 days ago