ശിശുക്ഷേമ മന്ത്രി നായ്ക്കളുടെ സ്വന്തം മന്ത്രിയായോ?
കുട്ടികള്‍ക്കും വൃദ്ധര്‍ക്കുമെന്നല്ല, ചെറുപ്പക്കാര്‍ക്കുപോലും ഭയമില്ലാതെ നടക്കാന്‍ പറ്റാത്ത സ്ഥലമായിരിക്കുന്നു കേരളം. ജനകീയഭരണകൂടമുണ്ടണ്ടായിട്ടും ജനങ്ങള്‍ക്കു തെരുവുനായ്ക്കളുടെ ആക്രമണത്തില്‍നിന്നു രക്ഷയില്ലാതായിരിക്കുന്നു. ജനങ്ങളുടെ ജീവനാണു മറ്റെന്തിനേക്കാളും വിലപ്പെട്ടത് എന്ന ഓര്‍മയാണു ഭരണകര്‍ത്താക്കള്‍ക്കുവേണ്ടത്. അല്ലാതെ ചോരയ്ക്കു ചോരയുടെ കണക്കു തീര്‍ക്കാനുള്ളതല്ല ജനകീയഭരണം. ഭരണകൂടനയങ്ങള്‍ മുട്ടിനുമുട്ടിനു പരിപാടി നടത്തി പ്രഖ്യാപിക്കാനുള്ളതല്ല, പ്രാവര്‍ത്തികമാക്കി കാണിക്കാനുള്ളതാണ്.
നായകളെ കൊല്ലുന്നവര്‍ക്കെതിരേ'കാപ്പ' നിയമം ചുമത്തണമെന്നു പറഞ്ഞു രംഗത്തുവന്നതു സാക്ഷാല്‍ കേന്ദ്രവനിതാശിശുക്ഷേമ മന്ത്രി മേനകാഗാന്ധിയാണുപോലും. തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നവര്‍ ക്രിമിനലുകളാണുപോലും. കുട്ടികളെയും വനിതകളെയും സംരക്ഷിക്കേണ്ടണ്ട സാക്ഷാല്‍ മന്ത്രിയാണു തല മറന്ന് എണ്ണതേയ്ക്കുന്നത്. പട്ടിക്ക് പേ പിടിച്ചാല്‍ ചങ്ങലക്കിടാം, ചങ്ങലക്കു പേ പിടിച്ചാല്‍ നാം എവിടെ തളയ്ക്കും.
കേരളത്തില്‍ പക്ഷിപ്പനി പടര്‍ന്നുപിടിക്കുമ്പോള്‍ മനുഷ്യരിലേയ്ക്കു പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടക്കാറുണ്ടണ്ടല്ലോ. പക്ഷിപ്പനി ബാധിച്ചതും അവയുമായി സഹവാസമുള്ളതുമായ പക്ഷികളെ ജീവനോടെ തീയിട്ടുകൊല്ലാന്‍ എന്തൊരുത്സാഹം. ആ ദ്രുതകര്‍മസേനയെ എന്തു കൊണ്ടു ശ്വാനശല്യത്തിനു വേണ്ടണ്ടി നിയോഗിച്ചില്ല.
മുഹമ്മദ് നൗഫല്‍, കുന്നുമ്മല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."