HOME
DETAILS

സഊദി പുതിയ ഫീസ് നിരക്കുകള്‍: പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

  
backup
December 28, 2016 | 3:08 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ab%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95

ദമ്മാം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സഊദി ബജറ്റില്‍ പ്രഖ്യാപിച്ച വിദേശികളുടെ വിവിധ ഫീസുകള്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. ദേശീയ സമ്പത്ത് വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നതോടൊപ്പം തന്നെ പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

സ്വകാര്യ മേഖലയുടെ മത്സരക്ഷമതയെ ഇതു ബാധിക്കുകയും അതുമൂലം സാമ്പത്തിക ഉയര്‍ച്ച പ്രതീക്ഷിച്ചതു പോലെ ഉണ്ടാവുകയുമില്ല. ദേശീയ വികസനത്തില്‍ അടിസ്ഥാന പങ്കാളിയായി സ്വകാര്യമേഖലയെ മാറ്റിയെടുക്കുന്നതിനുള്ള ദേശീയ പരിവര്‍ത്തന പദ്ധതിക്ക് ഇത് തിരിച്ചടിയാകും. മാത്രമല്ല, ഉയര്‍ന്ന തോതിലുള്ള ലെവി ഏര്‍പ്പെടുത്താനുള്ള തീരുമാനം ലക്ഷക്കണക്കിന് വിദേശികള്‍ സ്വദേശങ്ങളിലേക്ക് തിരിച്ചു പോകുന്നതിന് ഇടയാവും. കൂടാതെ, രാജ്യത്തുള്ള വിദേശികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തുന്ന ലെവി സമ്പ്രദായം മൂലം ആശ്രിതരും വ്യാപകമായി രാജ്യം വിടുന്നതോടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കില്ലെന്ന് റിയാദ് ചേംബര്‍ ഓഫ് കൊമേഴ്‌സ് നിക്ഷേപ സമിതിയംഗം ഡോ: അബ്ദുള്ള അല്‍ മഗ്‌ലൂത്ത് പറഞ്ഞു.

ആശ്രിത വിസ ലെവി ഉയര്‍ത്തുന്നതു മൂലം 5,600 കോടി റിയാല്‍ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍, വിദേശികളുടെ തിരിച്ചുപോക്കോടെ വന്‍ തോതില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ കാലിയാവുകയും ഇതുമൂലം വന്‍ നഷ്ടം സംഭവിക്കാനും ഇടയുണ്ട്. ഇതിനിടെ വ്യവസായ നഗരികളില്‍ വിദേശികളെ ലക്ഷ്യമിട്ട് പടുത്തുയര്‍ത്തിയ കെട്ടിടങ്ങള്‍ പകുതിയും ഇപ്പോള്‍ തന്നെ കാലിയാണ്. കെട്ടിട വാടക നിരക്ക് കുറക്കാന്‍ ഇതിനകം തന്നെ റിയല്‍ എസ്‌റ്റേറ്റ് ഓഫിസുകള്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

അതേസമയം, വിദേശികളുടെ പുറത്തേക്കള്ള പണമയയ്ക്കല്‍ കുറക്കുന്നതിന് പുതിയ ഫീസുകള്‍ സഹായകരമായേക്കും. പുതിയ കണക്കു പ്രകാരം 15,600 കോടി റിയാലാണ് പ്രതിവര്‍ഷം നിയമാനുസൃതം വിദേശികള്‍ പുറത്തേക്ക് അയക്കുന്നത്. എന്നാല്‍, സഊദി പൗരന്മാര്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ലഭിക്കുന്നുണ്ട്. ലെവി ഈടാക്കാതിരിക്കുന്നത് സഊദികളെ പോലെ കാണുന്നതിന് തുല്യമാണ്. ഇത് നീതിയല്ലെന്ന് സഊദി സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് റിസെര്‍ച്ച് പ്രസിഡന്റ് ഡോ: നാസിര്‍ അല്‍ഖര്‍ ആവി പറഞ്ഞു. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സഊദികള്‍ വിവിധ സേവനങ്ങള്‍ക്ക് ഭീമമായ തുക നല്‍കണം.

ലെവി ചുമത്താനുള്ള തീരുമാനം രാഷ്ട്രത്തിന്റെ പരമാധികാരമാണ്. മറ്റു രാജ്യങ്ങള്‍ക്കോ, സര്‍ക്കാര്‍, സര്‍ക്കാതേര ഏജന്‍സികള്‍ക്കോ ഇതില്‍ വിയോജിപ്പ് പ്രക്ഷിപ്പിക്കുന്നതില്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  14 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  14 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  14 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  14 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  14 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  14 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  14 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  14 days ago
No Image

പി.എസ്.സിയുടെ പുതിയ പരിഷ്കാരം തിരിച്ചടിയായി; ഒരു മിനിറ്റ് വൈകിയതിന് സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരെ പരീക്ഷയ്ക്കിരുത്തിയില്ല

Kerala
  •  14 days ago
No Image

വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം റസ്റ്റോറന്റിൽ ഇരുന്ന് കഴിക്കാനാകില്ല; 'നിയമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകാം' നിർണായക വിധിയുമായി ഉപഭോക്തൃ കോടതി

National
  •  14 days ago